തിരുവനന്തപുരം ചിറയിന്‍കീഴ് ആനത്തലവട്ടം മിഥുന്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. ഭാര്യ ദീപ്തി ജോര്‍ജിന്റെ സഹോദരന്‍ ഡാനിഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മിഥുന്‍
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച ദലിത് യുവാവിനെ മതംമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ യുടെ സഹോദരന്‍ മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം ചിറയിന്‍ കീഴ് ആനത്തലവട്ടം മിഥുന്‍ കൃ ഷ്ണനാണ് മര്‍ദ്ദനമേറ്റത്. ഭാര്യ ദീപ്തി ജോര്‍ജിന്റെ സഹോദരന്‍ ഡാനിഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ ദ്ദനമെന്ന് മിഥുന്‍ പറഞ്ഞു.
മിഥുന്റെ പരാതിയില്‍ എസ്ഇഎസ്ടി ആക്ട് അനുസരിച്ചാണ് ഭാര്യാ സഹോദരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തതെന്നു ചിറയിന്‍കീഴ് പൊലീസ് പറഞ്ഞു.യുവാവിന്റെ തലയ്ക്കും കഴുത്തിനുമെല്ലാം ഗുരുത രമായി പരിക്കേറ്റു. മിഥുനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു വാവിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
മിഥുനും ദീപ്തിയും പ്രണയത്തിലായിരുന്നു. ഇരുവരും അമ്പലത്തില്‍വച്ച് താലികെട്ടി. തുടര്‍ന്ന് ഇരുവരു ടെയും ബന്ധുക്കള്‍ ചര്‍ച്ചയ്ക്കായി പൊലീസ് സ്റ്റേഷനിലെത്തി. പെണ്‍കുട്ടി യുവാവിനൊപ്പം പോകാന്‍ താല്‍ പര്യം അറിയിച്ചതിനെത്തുടര്‍ന്ന് വിട്ടയച്ചു. പിന്നീട് പള്ളിയില്‍ വച്ച് വിവാഹം നടത്തിത്തരാമെന്ന് പറ ഞ്ഞാണ് കൂട്ടിക്കൊണ്ടു പോയതെന്ന് ദീപ്തി പറയുന്നു. പള്ളിയിലെത്തിയപ്പോള്‍ മതം മാറണമെന്ന് ആവ ശ്യപ്പെട്ടു. എന്നാല്‍ മതം മാറാന്‍ ഒരുക്കമല്ലെന്ന് അറിയിച്ചു. എങ്കില്‍ എത്ര പണം വേണ മെങ്കിലും തരാം ബന്ധത്തില്‍ നിന്നും പിന്മാറണമെന്നും മിഥുനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമല്ലെന്ന് തങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് റോഡി ലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ദീപ്തി പറഞ്ഞു. തങ്ങള്‍ ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു എന്നും, വീട്ടുകാര്‍ മിസ്സിങ് കേസ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനി ലെത്തി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും യുവതി പറയുന്നു.
മതം മാറണമെന്ന് ആവശ്യപ്പെട്ടെന്നും ചര്‍ച്ച നടത്താന്‍ ബീച്ച് റോഡിലേക്കുവിളിച്ചുവരുത്തി മര്‍ദിക്കുക യായിരുന്നെന്നും മിഥുന്റെ അമ്മ അംബിക നല്‍കിയ പരാതിയില്‍ പറയുന്നു. ദീപ്തി ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലും മിഥുന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുമാണ്. ഒക്ടോബര്‍ 29 നാണ് ഇരുവരും ബോ ണക്കാട്ടു വെച്ച് വിവാഹിതരായത്.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഡാനിഷിനെ അന്വേഷിച്ചു പോയെങ്കിലും ക ണ്ടെത്താനായില്ല. മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ തമിഴ്‌നാട് ലൊക്കേഷനാണ് കാണിക്കുന്ന തെന്ന് പൊലിസ് പറഞ്ഞു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.