വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത സം വിധായകന്‍ കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ല്‍ കാക്കനാട്ടെ ഫ്‌ളാറ്റിലും സ്വകാര്യ ഹോട്ട ലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേ ശിനിയുടെ പരാതി
കൊച്ചി : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത സംവിധായക ന്‍ ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ല്‍ കാക്കനാട്ടെ ഫ്‌ളാറ്റിലും സ്വകാര്യ ഹോട്ട ലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കാക്കനാട് സ്വദേശിനിയുടെ പരാതി.
കണ്ണൂരിലെ സിനിമ ഷൂട്ടിങ് സൈറ്റില്‍ നിന്നാണ് ലിജു കൃഷ്ണനെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കസ്റ്റഡിയി ല്‍ എടുത്തത്. ലിജുവിന്റെ ആദ്യചിത്രമാണ് പടവെട്ട്. ചിത്രത്തി ന്റെ തിരക്കഥയും ലിജു തന്നെയാണ് നിര്‍ വഹിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനിടയില്‍ വച്ചാണ് സംവിധായകന്‍ അറസ്റ്റിലാകുന്നത്. ഇതേതുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. നിവിന്‍ പോളി, മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.