English हिंदी

Blog

WhatsApp Image 2020-06-19 at 11.03.40 AM

Web Desk

കിഴക്കന്‍ കശ്മീരില്‍ തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സെെന്യം വധിച്ചു. ഷോപ്പിയാനിലും പാന്‍പോറിലുമായി ഇന്നലെ രാത്രി മുതല്‍ രണ്ട് ഓപ്പറേഷനുകളാണ് നടന്നത്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 6 ഭികരെയും പാന്‍പോറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയുമാണ് സെെന്യം വധിച്ചത്. ഇന്ത്യന്‍ സെെന്യവും കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ട് പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചതായി ജമ്മുകശ്മീര്‍ പൊലീസ് ഡിജിപി ദിഗ്ബാള്‍ സിംഗ് പറഞ്ഞു. ഈ വര്‍ഷം കശ്മീരില്‍ 100 ഭീകരരെ സെെന്യം വധിച്ചതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.

Also read:  പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു