ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ 22 കാരിയായ പട്ടികജാതി യുവതിയാണ് പരാതി ന ല്‍കിത്. വിവാഹം ചെയ്യാനായി യുവതിയെ മതം മാറ്റിയ ശേഷം യുവാവ് മറ്റൊരാളെ വി വാഹം ചെയ്യുകയായിരുന്നു
ലക്നൗ : വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് യു വതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ 22 കാരിയായ പട്ടികജാതി യുവതിയാണ് പരാതി നല്‍ കിത്. വിവാഹം ചെയ്യാനായി യുവതിയെ മതം മാറ്റിയ ശേഷം യുവാവ് മറ്റൊരാളെ വിവാഹം ചെയ്യു കയായിരുന്നു.
യുവതിയെ വിവാഹം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് യുവാവ് സ്വന്തം സമുദാ യത്തില്‍ നിന്ന് വിവാഹിത നായത്. ഇതോടെ യാണ് യുവതി ശനിയാഴ്ച പൊലീസില്‍ പരാതിപ്പെട്ടത്. പരാതിക്കാരിയുമായി രണ്ടുവര്‍ഷമായി യുവാവ് പ്രണയത്തിലായിരുന്നുവെന്ന് ബുലന്ദ്‌ഷെഹര്‍ സീ നിയര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പീഡനം, അസഭ്യം പറയല്‍, മതപരിവര്‍ത്തനം, പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്കെതിരായ അക്ര മം എന്നിവയ്ക്കാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. പരാതിയില്‍ എഫ്‌ഐആര്‍ രജി സ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.