English हिंदी

Blog

kasargod district collector on leave from tomorrow

കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയിലേക്ക്. നാളെ മു തല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായകാരണങ്ങളാലാണ് അ വ ധിയില്‍ പ്രവേശിച്ചതെന്നാണ് കലക്ടറുടെ വിശദീകരണം

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയിലേക്ക്. നാളെ മുത ല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയില്‍ പ്രവേശിച്ച തെന്നാണ് കലക്ടറുടെ വിശദീകരണം. പകരം ചുമതല എഡിഎമ്മിനായിരിക്കും. സിപിഎം ജില്ലാ സമ്മേ ളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് അവധി.

പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ച കലക്ടറുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊ രുക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്നും കലക്ടര്‍ക്ക് വിമര്‍ശനം നേരിട്ടിരുന്നു. പിന്നാലെയാണ് അവധി യില്‍ പ്രവേശിച്ചത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച കലക്ടറുടെ ഉത്തരവ് വ്യക്തമായില്ലെന്നാണ് ഹൈക്കോട തി പറഞ്ഞത്.

ഇന്നലെ കോവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍ വീര്‍ ചന്ദ് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതു യോഗം വിലക്കിയത്. എന്നാല്‍ രണ്ട് മണിക്കൂറിനകം തീരുമാനം പിന്‍വലിക്കുകയായിരുന്നു. സിപിഎമ്മിന്റെ സമ്മര്‍ദ്ദം മൂലമാണ് കലക്ടര്‍ തീരുമാനം പിന്‍വലിച്ചതെന്ന ആരോപണമാണ് ഉയര്‍ന്നത്.

ജില്ലയില്‍ കലക്ടര്‍ പൊതുയോഗത്തിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് സിപിഎം നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാ ണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതി നെത്തുടര്‍ന്ന് സിപിഎം പാര്‍ട്ടി സമ്മേളനം വെട്ടിച്ചുരുക്കി.

സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ്

സംസ്ഥാനത്ത് സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവ് പു റപ്പെടുവിച്ചു. 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്കാണ് ഹൈക്കോ ടതി വിലക്കേര്‍പ്പെടുത്തിയത്. രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയുള്ള തെന്ന് ഹൈക്കോടതി ഉത്തരവില്‍ ചോദിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച കാസര്‍കോട് ജില്ലാ കലക്ടറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ഹൈക്കോടതി നടപടിയെ കലക്ടര്‍ പിന്തുണ ച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് അവര്‍ കോടതി വി ധിയോട് പ്രതികരിക്കവെ പറഞ്ഞു.