അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണ ല്‍ ജഡ്ജിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സു പ്രീംകോട തി പ്രത്യേക സിറ്റിംഗ് ചേരുന്നു. രാവിലെ 9.15 നാണ് കോടതി ചേര്‍ന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്
ന്യൂഡല്‍ഹി : വിവാദ അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണി ക്കാന്‍ സുപ്രീംകോടതി പ്രത്യേക സിറ്റിം ഗ് ചേരുന്നു.വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഹരജി കേള്‍ക്കും. മദ്രാ സ് ഹൈക്കോടതിയില്‍ രാവിലെ 10.30നാണ് സത്യപ്രതിജ്ഞ.
വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ മദ്രാസ് ഹൈക്കോടതിയില്‍ രാവിലെ 10.35 ന് നടക്കുന്ന സാഹച ര്യത്തിലാണ്, അതിനുമുമ്പേ തന്നെ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഇന്നലെ വിക്ടോറിയയുടെ നിയമനത്തിനെതിരായ ഹര്‍ജികള്‍ മെന്‍ഷന്‍ ചെയ്തപ്പോഴാണ് ഇന്നു രാവിലെ താന്‍ ത ന്നെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
കേന്ദ്ര സര്‍ക്കാറിന്റെ നോമിനിയായാണ് അവര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ജഡ്ജിയാ കുന്നത്.ബി ജെ പിയുമായി അടുത്ത ബന്ധമുള്ള ലക്ഷ്മണ ചന്ദ്ര വിവിധ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ ഇവര്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതായി ബാര്‍ അംഗ ങ്ങള്‍ തന്നെ പറയുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ബാര്‍ അംഗങ്ങള്‍ പ രാതി നല്‍കിയിരുന്നു.