
കെഎസ്ഇബി ചെയര്‍മാനും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിക്കെ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിസന്റ് എം ജി സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും ഇടത് സംഘടനകളും തമ്മി ലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായി ക്കെ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാ ന പ്രസിസന്റ് എംജി സുരേഷ് കുമാറിന് സസ്‌പെന്‍ഷ ന്‍. സുരേഷ് കുമാറി ന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ചെയര്‍മാന്‍ ബി അശോകനെതിരെ വൈദ്യുതി ബോര്‍ഡിന് മുന്നി ല്‍ സത്യാഗ്രഹം നടത്തിയതിന് പിന്നാലെയാണ് നടപടി. സസ്പെന്‍ഷനെ തുടര്‍ന്ന് കെ എസ്ഇബി ആ സ്ഥാനത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്.
നേരത്തെ തന്നെ ചെയര്‍മാനും കെഎസ്ഇബി ഓഫീസേര്‍സ് അസോസിയേഷനും തമ്മില്‍ ഭിന്നത രൂ ക്ഷമായിരുന്നു.രണ്ടു ദിവസം പണിമുടക്ക് നടത്തുകയും ഇന്നലെ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ തങ്ങള്‍ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചതെന്നും നടപ ടിയെടുത്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ട എന്നും സുരേഷ് കുമാര്‍ പറഞ്ഞു. ബോര്‍ഡ് ചെ യര്‍മാന് അഴിമതി നടത്താന്‍ കഴിയാത്തതിനാലാണ് ഇത്തരത്തിലൊരു നടപടി.കെഎസ്ഇബി ജീവന ക്കാരും പ്രതിഷേധത്തിന് ഇറങ്ങുമെന്നും സുരേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇടത് സംഘടന നേതാവും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികൂടിയായ എ ക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജാസ്മിനെ അകാരണമായി സസ്പെന്‍ഡ് ചെയതുവെന്ന് ആരോപിച്ചാണ് ചെ യര്‍മാനെതിരെ ഇന്നലെ സമരം നടന്നത്.
അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണ ങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലി ക്കാന്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയര്‍മാന്‍ ബി അശോക് പരിഹസിച്ചുവെന്നും പരാതി യുണ്ട്. സ്ത്രീത്വത്തെ അപമാനിക്കു ന്ന രീതിയില്‍ ചെയര്‍മാന്‍ സംസാരിച്ചുവെന്നാണ് അസോസിയേഷന്‍ ആരോപിച്ചത്.