എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച് യാത്ര ക്കാരന്‍. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലാ യിരുന്നു യാത്രക്കാരന്റെ പരാക്രമം
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച് യാത്രക്കാരന്‍. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു യാത്രക്കാരന്റെ പരാക്രമം.
ബിസിനസ്സ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന തന്റെ നേരെ യാത്രക്കാരന്‍ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശി പ്പിച്ചതായും യാത്രക്കാരിയുടെ പരാതിയില്‍ പറയുന്നു. ഡല്‍ഹിയില്‍ വിമാനമെത്തിയപ്പോള്‍ ഇയാള്‍ സ്വ തന്ത്രനായി പോകുകയായിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്ന് വനിതാ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കി. ഇതിന് ശേഷമാണ് എയര്‍ ഇന്ത്യ നടപടി ആരംഭി ച്ചത്. യാത്രക്കാരന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് എയര്‍ ഇന്ത്യ സര്‍ക്കാറിനോട് ആവശ്യ പ്പെട്ടിട്ടുണ്ട്. നവംബര്‍ 26 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
യാത്രക്കാരന്റെ പെരുമാറ്റം വലിയ മാനസികാഘാതം ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. വിമാന ജീ വനക്കാരോട് പരാതിപ്പെട്ടെങ്കിലും മുഖവിലക്കെടുത്തില്ലെന്നും യു വതി പറഞ്ഞു. മറ്റ് യാത്രക്കാര്‍ എത്തി യാണ് ഇയാളെ പിടിച്ചുമാറ്റിയത്. എയര്‍ ഇന്ത്യ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.