എം. ജീവൻലാൽ
വി സ്റ്റാർ മാസ്‌ക് വിപണിയിൽ
ഇന്നർ വെയർ രംഗത്തെ പ്രമുഖരായ വി സ്റ്റാർ കോവിഡ് പ്രതിരോധിക്കാൻ നൂറു ശതമാനം കോട്ടണിൽ നിർമ്മിച്ച മാസ്‌കുകൾ വിപണിയിലിറക്കി. ലോകോത്തര നിലവാരമുള്ള മാസ്‌കുകൾ ഷോപ്പുകളിലും ഓൺലൈനിലും ലഭ്യമാക്കുമെന്ന് വി സ്റ്റാർ അറിയിച്ചു.
വി സ്റ്റാറിന്റെ ഫാക്ടറികളിൽ നൂറു ശതമാനം ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കിയാണ് നിർമ്മിക്കുന്നത്. വായുസഞ്ചാരം സാധ്യമായ ഫാബ്രിക്കാണ് ഉപയോഗിക്കുന്നത്. ആയാസരഹിതമായി ധരിക്കാം. വിവിധ നിറങ്ങളിലും പ്രിന്റുകളിലും ലഭിക്കും. കഴുകി വീണ്ടും ഉപയോഗിക്കാം. വിവിധ സൈസുകളിൽ 12 മോഡലുകൾ ലഭ്യമാണ്. യൂറോപ്പ്, യു.എസ്., ഗൾഫ് രാജ്യങ്ങളിലും ലഭ്യമാണ്.
വി. ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഭാര്യയും പ്രമുഖ സംരംഭകയുമായ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വി സ്റ്റാറിന്റെ മാനേജിംഗ് ഡയറക്ടർ.
അണുമുക്തമാക്കാൻ റേസ്‌കേവ് യു.വി.സി
ആശുപത്രികൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളെ അണുമുക്തമാക്കാൻ കഴിയുന്ന ഉപകരണം കൊച്ചി ആസ്ഥാനമായ ഐബിസ് മെഡിക്കൽ എക്യുപ്‌മെന്റ്‌സ് ആൻസ് സിസ്റ്റംസ് ലിമിറ്റഡ് പുറത്തിറക്കി. അതിവേഗത്തിലും അനായാസവും അണുക്കളെ നശിപ്പിക്കാൻ കോവിഡ് പശ്ചാത്തലത്തിൽ വികസിപ്പിച്ച ഉപകരണമാണിത്.
റേസ്‌കേവ് യു.വി.സി എന്നു പേരിട്ട ഉപകരണം തദ്ദേശീയമായി വികസിപ്പിച്ചതാണ്. അൾട്രാ വയലറ്റ് ജെർമിസിഡൽ റേഡിയേഷൻ ലൈറ്റ് ഉപയോഗിച്ചാണ് പ്രവർത്തനം. ധാരാളം പേർ വരുന്ന സ്ഥലങ്ങളിൽ വൈറസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ റേസ്‌കോവ് യു.വി.സിക്ക് കഴിയുമെന്ന് ഐബിസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സുജിത് എസ് പറഞ്ഞു. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ സ്ഥാപിച്ച ഹൈടെക് ഇടങ്ങളും അണുമുക്തമാക്കാൻ കഴിയും. 200 ചതുരശ്രയടി പ്രദേശം അഞ്ചു മുതൽ 15 മിനിറ്റുകൾ കൊണ്ട് അണുമുക്തമാക്കും. എട്ട് അടി വരെ ക്രമീകരിക്കാവുന്ന ഉപകരണം തറ മുതൽ സീലിംഗ് വരെ അണുനശീകരണം നടത്തും. ആൻഡ്രോയ്ഡ് ആപ്‌ളിക്കേഷൻ വഴി ഉപകരണത്തെ നിയന്ത്രിക്കാം.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ക്രിബ്‌സ് ബയോനെസ്റ്റിൽ പരിശോധിച്ച് വിജയം ഉറപ്പിച്ചിട്ടുണ്ട്. സ്‌പെയിൻ, പനാമ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നും ഓർഡറുകൾ ലഭിച്ചതായി അദ്ദേഹം അറിയിച്ചു.
അണുമുക്തമാക്കാൻ ഓറിയന്റും
കൊവിഡ് വൈറസിനെ ഉൾപ്പെടെ നാലു മിനിറ്റിനകം നശിപ്പിക്കുന്ന ഉപകരണം ഓറിയന്റ് ഇലക്ട്രിക് വിപണിയിലിറക്കി. യു.വി. സാനിടെക് എന്ന ഉപകരണം അൾട്രാ വയലറ്റ് തരംഗത്തിലൂടെയാണ് അണുക്കളെ നശിപ്പിക്കുക. പച്ചക്കറികൾ, മൊബൈലുകൾ, ഇലക്‌ട്രേണിക് ഉപകരണങ്ങൾ തുടങ്ങിയവ അണുമുക്തമാക്കുമെന്ന് ഓറിയന്റ് ഇലക്ട്രിക് എം.ഡിയും സി.ഇ.ഒയുമായ രാകേഷ് ഖന്ന പറഞ്ഞു. ടോപ് ലോഡിംഗ് സംവിധാനമുള്ള ഉപകരണത്തിൽ് 34 ലിറ്റർ ശേഷിയുണ്ട്. 11,999 രൂപയാണ് വില. ഫ്‌ളിപ്പ് കാർട്ട്, ആമസോൺ എന്നിവയിൽ ലഭിക്കും. ഉപകരണത്തിന് ഒരു വർഷത്തെയും യു.വി. ലൈറ്റുകൾക്ക് ആറു മാസത്തെയും വാറന്റിയും ലഭിക്കും.
ദൃശ്യചാരുതക്ക് പുത്തൻ കാനൻ ക്യാമറകൾ
ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും സാദ്ധ്യമാക്കുന്ന ഫുൾ ഫ്രെയിം മിറർ രഹിത ക്യാമറ കാനൻ ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. ഇ.ഒ.എ.എസ്,ആർ ഫൈവ്, ഇ.ഒ.എസ്.ആർ സിക്‌സ് എന്നിവയാണ് പുതിയ ക്യാമറകൾ.
എട്ടു കെ സിനിമ റെക്കാർഡിംഗ്, 45.0 മെഗാ പിക്‌സൽ സവിശേഷതയുള്ളതാണ് ഇ.ഒ.എസ്.ആർ ഫൈവ്. സിനിമാ ചിത്രീകരണത്തിന് 20.1 മെഗാപിക്‌സൽ ഫുൾ ഫ്രെയിം സെൻസറുള്ളതാണ് ഇ.ഒ.എസ്.ആർ സിക്‌സ്. ആധുനിക ഡിജിക് എക്‌സ് ഇമേജിംഗ് പ്രോസസർ, ഇൻബോഡി സ്‌റ്റെബിലൈസറുമുണ്ട്.
ഉപഭോക്താക്കൾക്ക് ആധുനിക സാങ്കേതികവിദ്യ നൽകാനും ആവശ്യങ്ങൾ അറിഞ്ഞ് പ്രീമിയം ഉത്പന്നങ്ങൾ നൽകാനുമാണ് ശ്രമിക്കുന്നതെന്ന് കാനൻ ഇന്ത്യ പ്രസിഡന്റ് കസുതഡ കോബായാഷി പറഞ്ഞു. പ്രൊഫഷണലുകൾക്ക് ഏറ്റവും അനുയോജ്യമാണ് പുതയ ക്യാമറകൾ. ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് കാനൻ നൽകുന്നത്.
ഇ.ഒ.ആർ.എസ് ഫൈവിന് 3,39,995 രൂപയും ഇ.ഒ.ആർ.എസ് സിക്‌സിന് 2,15,995 രൂപയുമാണ് നികുതി ഉൾപ്പെടെ വില. കാനൻ ഇമേജ് സ്‌ക്വയർ, റീട്ടെയ്ൽ ഷോപ്പുകൾ എന്നിവയിൽ ക്യാമറ ലഭ്യമാകും
സുഖയാത്രക്ക് എം.ജി. ഹെക്ടർ പ്ലസ്
നിരത്തിലെ പുത്തൻ താരമാണ് എം.ജി. ഹെക്ടർ പ്ലസ് കാർ. എം.ജി മോട്ടോർ ഇന്ത്യ കഴിഞ്ഞയാഴ്ചയാണ് വാഹനം പുറത്തിറക്കിയത്. പനോരമിക് സൺ റൂഫുള്ള ആറു സീറ്റർ കാറിന് 13.48 ലക്ഷം രൂപയാണ് വില.
ആഡംബരവും സുഖവും പ്രാദനം ചെയ്യുന്ന സംവിധാനങ്ങളാണ് ഹെക്ടർ പ്‌ളസിൽ ഒരുക്കുന്നത്. ആകർഷകമായ ഇന്റീരിയറുകൾ, മികച്ച ഹെഡ് ലാമ്പ്, ക്രോം സ്റ്റഡഡ് ഫ്രണ്ട് ഗ്രിൽ, ഐ സ്മാർട്ട് ചിറ്റ് ചാറ്റ് സംവിധാനം, ആകർഷകമായ മുൻഭാഗം, റിയർ ബമ്പറുകൾ, റിയർ ടെയിൽ ലൈറ്റ് ഡിസൈൻ, സ്‌കിഡ് പ്‌ളേറ്റുകൾ എന്നിവ ഹെക്ടറിന് ഭംഗി പകരുന്നു.
ഓൺലൈനിലും ഹെക്ടർ ബുക്ക് ചെയ്യാം. രണ്ടു ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ പെയ്ഡ് മെയ്ന്റനൻസ് ഓഫറുകളും എം.ജി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹ്യൂണ്ടായ് ടിസോൺ വിപണിയിൽ
എസ്.യു.വി നിരയിലെ ഹ്യൂണ്ടായ് പ്രീമിയം കാറായ ടിസോൺ നിരത്തിലെത്തി. മറ്റ് എസ്.യു.വികൾക്കില്ലാത്ത നിരവധി പുതുമകൾ ടിസോണിനുണ്ടെന്ന് ഹ്യൂണ്ടായ് വ്യക്തമാക്കുന്നു.
രണ്ടു ലിറ്റർ പെട്രോൾ സിക്‌സ് എ.ടി മോഡലിലെ ജി.എൽ.ഒ. വേരിയന്റിന് 22.30 ലക്ഷം രൂപയും ജി.എൽ.എസ് വേരിയന്റിന് 25.56 ലക്ഷം രൂപയുമാണ്‌വില. ഫോർ വീൽ ഡ്രൈവ് വേരിയന്റിന് 27.03 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.
ഹ്യൂണ്ടായ് ബ്‌ളു ലിങ്ക്, ഇൻഫിനിറ്റി പ്രീമിയം സൗണ്ട് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഹാൻഡ് ഫ്രീ പവർ ടെയ്ൽ ഗേറ്റ്, എട്ടു തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ഡോർ പോക്കറ്റ് ലൈറ്റിംഗ്, ക്രോം ഡോർ ഹാൻഡിൽ, ട്വിൻ ക്രോം എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ടുസോണിലുണ്ട്.