ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ചിറക്കരത്താഴം വിഷ്ണുഭവനില്‍ വിജിത ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവില്‍പ്പോയ ഭര്‍ത്താവ് രതീഷ് ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്
ചാത്തന്നൂര്‍ : ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ചിറക്കരത്താഴം വിഷ്ണുഭവനില്‍ വിജിത (33) ജീവ നൊടു ക്കിയ സംഭവത്തില്‍ ഒളിവില്‍പ്പോയ ഭര്‍ത്താവ് രതീഷ് ഉടന്‍ പിടിയിലാകുമെന്ന് പൊ ലീസ്. ആത്മ ഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം വകുപ്പുകള്‍ ചുമത്തി രതീഷിനെതിരെ കേ സെടുത്തു. വെള്ളി യാഴ്ച വൈകിട്ട് നാലിനാണ് വീട്ടിനുള്ളിലെ കുളിമുറിയില്‍ വിജിതയെ തൂങ്ങിമരിച്ച നിലയില്‍ ക ണ്ടെത്തിയത്. ഭര്‍ത്താവ് രതീഷ് തന്നെ യാണ് കഴുത്തില്‍ നിന്ന് കയര്‍ അറുത്ത് വിജിതയെ ഓട്ടോ യില്‍ കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാള്‍ ഒളി വില്‍ പോ കുകയായിരുന്നു. വിജിതയുടെ സംസ്‌കാരം ഞായറാഴ്ച വീട്ടുവളപ്പില്‍ നടന്നു.
സംസ്ഥാന വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാല്‍ യുവതിയുടെ വീട്ടിലെത്തി ബന്ധു ക്കളോട് സംസാരിച്ചു. സംഭവത്തില്‍ കമീഷന്‍ സ്വമേധ യാ കേസെടുത്തു. അടിയന്തര നടപ ടി സ്വീകരിക്കു മെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി പൊലീസിന് നിര്‍ദേശം നല്‍കിയതായും കമീഷന്‍അംഗം അറിയിച്ചു. അന്നത്തെ മാനസി കാവസ്ഥയില്‍ ശരിയായവിധം മൊഴി നല്‍കാനായില്ലെന്നും വിജിതയുടെ കുട്ടികളില്‍ നി ന്നും മറ്റു ബന്ധുക്കളില്‍നിന്നും വീണ്ടും മൊഴിയെടുക്കണമെന്നും വിജിതയുടെ അമ്മ റീന ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നിര്‍ദേശം കമീഷന്‍ പൊലീസിന് നല്‍കി.











