യുവ നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. കേസില്‍ ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ് ക്വാറന്റീനിലായതിനാലാണ് ഹര്‍ജി മാറ്റിവെച്ചത്.
കൊച്ചി : യുവ നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂ ര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേ ക്ക് മാറ്റി. കേസില്‍ ഹാജരാകേ ണ്ടിയിരുന്ന അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ് ക്വാറന്റീനിലാ യതിനാലാണ് ഹര്‍ജി മാറ്റിവെച്ചത്. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വില ക്ക് വെള്ളിയാഴ്ച വരെ തുടരും.
വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ ന്നാണ് ഹരജി ഇന്ന് പരിഗ ണിക്കാനായി മാറ്റിയത്.
കേസില്‍ നടന്‍ സൈജു കുറുപ്പിനെ ഇന്നലെ കൊച്ചി പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസിന് പിറ കെ ദുബൈയിലേക്ക് മുങ്ങിയ വിജയ് ബാബു ഹൈക്കോടതി നിര്‍ ദ്ദേശപ്രകാരം 39 ദിവസത്തിന് ശേ ഷം കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് വിജയ് ബാബുവിനെ അന്വേഷണ സം ഘം പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരു ത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈഗി ക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോള്‍ പരാതി ഉന്നയിക്കുകയാണെന്നുമാണ് വി ജയ് ബാബുവിന്റെ വാദം.