വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി, കോപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കുന്നുവെന്ന് വാര്‍ത്ത.
മസ്‌കത്ത് : ഒമാനില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിപ്പിക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി ബന്ധപ്പെട്ടവരുമായി പരിശോധിച്ച് ഉറപ്പു വരുത്തിയിട്ട് മാത്രമേ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാന്‍ പാടുള്ളുവെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൈബര്‍ നിയമപ്രകാരം പ്രോസിക്യുഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
ക്യാപിറ്റല്‍ മാര്‍ക്കറ്റ് അഥോറിറ്റിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. നിലവില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിപ്പിക്കാന്‍ യാതൊരു ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും ക്യാപിറ്റല്‍ മാര്‍ക്കറ്റ് അഥോറിറ്റി അറിയിച്ചു.
വാഹനങ്ങളുടെ പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ യാതൊരു നിര്‍ദ്ദേശവും ഉയര്‍ത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യാതൊരു നോട്ടിഫിക്കേഷനും അധികാരികള്‍ ഇറക്കിയിട്ടില്ലെന്നും ക്യാപിറ്റല്‍ മാര്‍ക്കറ്റ് അഥോറിറ്റി അറിയിച്ചു.