19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 1623 ആയി. ഈ വര്‍ഷം 303 രൂപയാണ് വാണിജ്യ സിലിണ്ടറിനായി വര്‍ധിപ്പിച്ചത്
കൊച്ചി : വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില വീ ണ്ടും വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 1623 ആയി. ഈ വര്‍ഷം 303 രൂപയാണ് വാണിജ്യ സിലിണ്ടറിനായി വര്‍ധിപ്പിച്ചത്. ചെറുകിട ഭക്ഷണ ശാ ലകള്‍ മുതല്‍ ഹോട്ടലുകള്‍ വരെ ഈ സിലിണ്ടറുകളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.
അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞമാസം 25.50 രൂപ വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 834.50 രൂപ യാണ് ഇപ്പോഴത്തെ വില.