നിലവില്‍ വാക്സിന്‍ ലഭിക്കുന്നതിലെ കുറവ് പ്രശ്‌നമാണ്. എന്നാല്‍ ആദിവാസി മേഖലയ്ക്ക് പ്രത്യേക മുന്‍ഗണന നല്‍കി വാക്‌സിന്‍ എത്തിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്
അഗളി : അട്ടപ്പാടിയിലും കേരളത്തിലെ മറ്റ് ആദിവാസി മേഖലകളിലും ഒരു മാസത്തിനകം 100 ശത മാനം വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈ ബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ച്, അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്ത കരോ ട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ വാക്സിന്‍ ലഭിക്കുന്നതിലെ കുറവ് പ്രശ്‌നമാണ്. എന്നാല്‍ ആദിവാസി മേഖലയ്ക്ക് പ്രത്യേക മു ന്‍ഗണന നല്‍കി വാക്‌സിന്‍ എത്തി ക്കും. അട്ടപ്പാടിയില്‍ സ്ത്രീകളും, കുട്ടികളുമടക്കമുള്ളവരുടെ ആരോഗ്യ പരിരക്ഷയ്ക്കായി കൂടുതല്‍ സമഗ്രമായ സംയോജിത പോഷക പദ്ധ തികള്‍ നടപ്പാക്കുമെ ന്നും വീണ ജോര്‍ജ് പറഞ്ഞു. അട്ടപ്പാടിയില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ നവജാത ശിശുക്കളുടെ മര ണ നിരക്ക് കുറയ്ക്കാന്‍ നിരന്തരവും കാര്യക്ഷമവുമായ ഇടപെടലുകള്‍ കൊണ്ട് സാധ്യമായി. തുടര്‍ ന്നും കൂടുതല്‍ ഗുണകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കും.
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തരമായി ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധി പ്പിക്കുന്നതിനായി ജില്ലയിലെ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിങ് യൂണിറ്റ് ആഴ്ചയില്‍ ഒരിക്കല്‍ അട്ടപ്പാടിയില്‍ എത്തും. അട്ടപ്പാടിയിലെ 32,000 വരുന്ന ആദിവാസികളില്‍ 82 ശതമാനം വാക്‌സി നേഷന്‍ പൂര്‍ത്തിയായി. ആദിവാസികള്‍ ആശ്രയിക്കുന്ന കോട്ടത്തറ ആശുപത്രിയില്‍ കൂടുതല്‍ തസ്തിക സൃഷ്ടിക്കുമെന്നും അടിസ്ഥാന സൗകര്യ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതൂര്‍ ഊരിലെ സമൂഹ അടുക്കളയും പുതൂര്‍ കുടുംബ ആരോഗ്യ കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ യൂണിറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു.
എന്‍ ഷംസുദീന്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് കെ കെ മാത്യു, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ഷോ ളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍ കുമാര്‍, ഡിഎംഒ ഡോ. കെ പി റീത്ത, അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. ആര്‍ പ്രഭുദാസ്, അട്ടപ്പാ ടി ബ്ലോക്ക് കോവിഡ് നോഡല്‍ ഓഫീസര്‍ ജൂഡ് തോംസണ്‍ എന്നിവര്‍ അവലോക നയോഗത്തി ല്‍ പങ്കെടുത്തു.