വാക്സിനുകളുടെ മിശ്രിതത്തിന് കൂടുതല്‍ രോഗപ്രതിരോധ ശക്തിയുണ്ടെന്നും ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസി എംആര്‍) നടത്തിയ പിയര്‍ റിവ്യൂ നടത്താത്ത പഠന ത്തില്‍ അവകാശപ്പെടുന്നു
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിനുകളായ കോവാക്സിനും കോവിഷീല്‍ഡും കൂട്ടിക്കലര്‍ ത്തുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് പഠ നം. വാക്സിനുകളുടെ മിശ്രിതത്തിന് കൂടുതല്‍ രോഗപ്ര തിരോധ ശക്തിയുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസി എംആര്‍) നടത്തിയ പിയര്‍ റിവ്യൂ നടത്താത്ത പഠനത്തില്‍ അവകാശപ്പെടുന്നു.
ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മെയ്- ജൂണ്‍ മാസത്തിലാണ് പഠനം നടത്തിയത്. വാക്സിനുകള്‍ ഉപ യോഗിച്ചുള്ള അഡെനോവൈറസ് വെക്റ്റര്‍ പ്ലാറ്റ്ഫോം അധിഷ്ഠിത വാക്സിന്‍ കുത്തിവെപ്പ് സുരക്ഷി തമെന്ന് മാത്രമല്ല, സാര്‍സ് കോവ് 2 വകഭേദങ്ങള്‍ക്കെതിരെ മികച്ച പ്രതിരോധശേഷിയും നല്‍കു ന്നു. ഇത്തരത്തിലുള്ള വാക്സിന്‍ മിശ്രിതം ഒരു പ്രത്യേക വാക്സിന്റെ പരിമിതികളും വെല്ലുവിളികളും മറികടക്കുന്നതിന് സഹായകമാണ്. ജനങ്ങളുടെ മനസില്‍ ഏതെങ്കിലും വാക്സിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഇല്ലാതാക്കുന്നതിനും വാക്സിന്‍ മിശ്രിതം സഹായകമാണെന്നും ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നു.
കോവാക്സിനും കോവിഷീല്‍ഡും കൂട്ടിക്കലര്‍ത്തി പഠനം നടത്താന്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് അനുമതി തേടിയിരുന്നു. തുടര്‍ന്ന്, ജൂലൈ 30ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ യുടെ (ഡിസിജിഐ) വിദഗ്ധ സമിതി പഠനത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, നാസല്‍ വാക്സിന്‍ കാന്‍ഡിഡേറ്റ് എന്നിവ മിശ്രിതമാക്കി പഠനം നടത്താനും വിദഗ്ധ സ മിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്