കോഴിക്കോട് : വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആലോചിച്ച കെ കെ രമ ഒടുവില്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറി. കെ.കെ.രമ മല്‍സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു. ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിക്കുകയാണെങ്കില്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ആര്‍എംപിക്ക് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യപിക്കാന്‍ തീരുമാനിച്ചതെന്ന് എം.എം.ഹസന്‍ വ്യക്തമാക്കി. അതേസമയം ആര്‍എംപി നേതാവ് എന്‍ വേണു വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യക്തമായിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ധര്‍മ്മടത്തും കോണ്‍ഗ്രസ് മല്‍സരിക്കും. ഇവിടങ്ങളില്‍ ശക്തനായ സ്ഥാനാര്‍ഥി വരും. ഇതോടെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആയി.യുഡിഎഫ് ഘടകകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കിയ ധര്‍മ്മടം സീറ്റ് കോണ്‍ഗ്രസിന് തിരികെ നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് വ്യക്തമാക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് ഈ സീറ്റും ഏറ്റെടുത്തു. ഇവിടെയും ഇനി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതുണ്ട്.
മാണി സി.കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍സികെയെ യുഡിഎഫ് ഘടകകക്ഷിയാക്കും.തമ്പാന്‍ തോമസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പതിനഞ്ചോളം ചെറുപാര്‍ട്ടികളുമായി സഹകരിക്കും. പ്രകടനപത്രിക ശനിയാഴ്ച പുറത്തിറ ക്കുമെന്നും എം.എം.ഹസന്‍ പറഞ്ഞു.