നിയന്ത്രണം വിട്ട ലോറി സ്കൂട്ടറില്‍ ഇടിച്ച് ദമ്പതിമാര്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം എംസി റോഡിലാണ് അപകടം. പള്ളംമംഗലപുരം വീട്ടില്‍ സു ദര്ശന് (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്
കോട്ടയം: നിയന്ത്രണം വിട്ട ലോറി സ്കൂട്ടറില്‍ ഇടിച്ച് ദമ്പതിമാര്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി യോടെ കോട്ടയം എംസി റോഡിലാണ് അപകടം. പള്ളം മംഗല പുരം വീട്ടില്‍ സുദര്ശന് (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്.
പള്ളത്തു നിന്നു മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ദമ്പതിമാര്‍. ഈ സമയം എതിര്‍ദിശ യില്‍ നിന്നു വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും പിന്നീട് സ്കൂട്ടറിലും ഇടിക്കുകയാ യിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ശൈലജ തത്ക്ഷണം മരിച്ചു. ഗുരുതരമായ പരിക്കുകളോടെ സുദര്‍ശനെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോ ളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ചിങ്ങവനം പൊലീ സ് കേസെടുത്തു.












