തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിങ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ഷൂട്ടിങ് നിര്‍ത്തിവെച്ചത്
ഇടുക്കി: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ചിത്രീകരണം നടത്തിയതിനെതിരെ നാട്ടുകാരു ടെ പ്രതിഷേധത്തെ തുടര്‍ന്ന് മിന്നല്‍ മുരളിയുടെ ഷൂട്ടിങ് നിര്‍ത്തി. തൊടുപുഴയ്ക്ക് സമീപം കുമാരമം ഗലം പഞ്ചായത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായ ത്തില്‍ ഷൂട്ടിങ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ഷൂട്ടി ങ് നിര്‍ത്തിവെച്ചത്. പഞ്ചായത്ത് ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ ചിത്രീകരണം നടത്താനാകില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു.
എന്നാല്‍ ഷൂട്ടിങിന് കലക്ടറുടെ അനുമതിയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടതോ ടെ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് പൊലീസെത്തി ഷൂട്ടിങ് നിര്‍ത്തിവെപ്പിക്കുകയും പരിശോധന നട ത്തുകയും ചെയ്തു. ചിത്രീകരണത്തിന് അനുമതിയുണ്ടെന്ന് വ്യക്തമായതോടെ ഷൂട്ടിങ് പുനരാ രം ഭിച്ചു. പൊലീസ് സംരക്ഷണത്തിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇതിനെതിരെ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ്, ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കുന്ന സിനിമയാണ് മിന്ന ല്‍ മുരളി. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷക ളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിലെ ആദ്യ സൂ പ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ജിഗ ര്‍തണ്ട, ജോക്കര്‍ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്ര ത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോ കന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. മലയാളത്തിന് പുറമെ തമിഴ്, തെ ലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.