ലോകത്താകമാനം മങ്കിപോക്‌സ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘ ടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഡബ്ല്യുഎച്ച്ഒയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം
ജനീവ: ലോകത്താകമാനം മങ്കിപോക്‌സ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഡബ്ല്യുഎച്ച്ഒയു ടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാ ണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാ പിച്ചത്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് ആണ് രോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇതുവരെയായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ്. 70 ശതമാനം രോഗികളും യൂറോ പ്യന്‍ രാജ്യങ്ങളിലുള്ളവരാണ്.മങ്കിപോക്‌സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാ ണെന്ന് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. മങ്കിപോക്സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ ത്തുന്നവെന്നും അദ്ദേഹം പറഞ്ഞു. ലോകാ രോഗ്യ സംഘടന നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മുന്നറിയി പ്പാണ് ആരോഗ്യ അടിയന്തരാവസ്ഥ.
യൂറോപ്യന്‍ രാജ്യങ്ങളിലാണ് നിലവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം അന്താ രാഷ്ട്ര യാത്രകളേയോ വ്യാപാരങ്ങളയോ ബാധിക്കാന്‍ സാധ്യതയില്ലെ ന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മുന്‍പ് 2020 ജനുവരി 30ന് കോവിഡ് വൈറസിനെയാണ് ഡബ്ല്യുഎച്ഒ ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചത്. ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സമ യത്ത് ചൈനയ്ക്ക് പുറത്ത് ആകെ 82 കോവിഡ് കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.