രവീന്ദ്രനെതിരായ സ്വപ്നയുടെ മൊഴി, ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സപ്പ് സന്ദേശത്തിലെ രവീന്ദ്രന്റെ പേര് പരാമര്‍ശം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം
കൊച്ചി: ലൈഫ് മിഷന് കള്ളപ്പണ ഇടപാടില്‍ ചോദ്യംചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറ ക്ടറേറ്റിന് മുന്നില്‍ ഹാജരായി. രവീന്ദ്ര നെതിരായ സ്വപ്നയുടെ മൊഴി, ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സപ്പ് സന്ദേശത്തിലെ രവീന്ദ്രന്റെ പേര് പരാമര്‍ശം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം.
കൊച്ചി ഇഡി ഓഫിസിലാണ് ഹാജരായത്. ഇഡിക്കു മുന്നില്‍ രണ്ടാം തവണയാണ് രവീന്ദ്രന് ഹാജരാകു ന്നത്.കഴിഞ്ഞമാസം 27ന് കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ഇ.ഡി നോട്ടിസ് ന ല്കിയിരുന്നതാണ്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഔദ്യോഗിക തിരക്കുകളുണ്ടെ ന്നും അതിനാല്‍ സമയം നീട്ടി നല്‍കണമെന്നുമായിരുന്നു രവീന്ദ്രന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ നോട്ടിസും ഇ.ഡി നല്‍കിയത്.