ബിജെപി നേതാവ് ബ്രഹ്‌മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഞ്ജീവ്. കേസില്‍ വാദത്തിനായി കോടതിയില്‍ കൊണ്ടുവന്ന സമയത്താണ് ആക്രമ ണം ഉണ്ടായത്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ലക്നൗ കോടതിയില്‍ ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്നു.നിരവധി ക്രി മിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് സഞ്ജീവ് മഹേ ശ്വരി ജീവയാണ് കൊല്ലപ്പെട്ടത്. ബിജെ പി നേതാവ് ബ്രഹ്‌മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഞ്ജീവ്. കേസില്‍ വാദ ത്തിനായി കോടതിയില്‍ കൊണ്ടുവന്ന സമയത്താണ് ആക്രമണം ഉണ്ടായത്.
അഭിഭാഷക വേഷത്തിലെത്തിയ അക്രമിസംഘം സഞ്ജീവ് ജീവയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഗുണ്ടാത്തലവ നില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കളംമാറി ചവുട്ടിയ മുക്താര്‍ അന്‍സാരിയുടെ സഹായിയാണ് ഇയാള്‍. ലക്നൗ എസ്‌സി/എസ്ടി കോടതിയിലാണ് സംഭവം. വെടിവെപ്പില്‍ ഒരു പൊലീസുകാരനും യുവതിക്കും പരുക്കേറ്റു. സംഭവത്തിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പൊലീസ് സംഘം കോടതിയില്‍ എത്തി.