ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും. സമ വായ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി തലവനും മുന്‍ പ്രധാ നമന്ത്രിയുമാണ് വിക്രമസിംഗെ വീണ്ടും സ്ഥാനത്തേക്ക് വരുന്നത്
കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സംഘര്‍ഷവും നേരിടുന്ന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ ക്കും. സമവായ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി തലവനും മുന്‍ പ്രധാനമന്ത്രിയുമാണ് വിക്രമസിംഗെ വീണ്ടും സ്ഥാനത്തേക്ക് വരുന്നത്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയും ഉടന്‍ നടക്കും.
രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനില്‍ വിക്രമസിം ഗെയെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ പ്രസിഡന്റ് ഗൊട്ടബയ രജപ ക്‌സെ തീരുമാനിച്ചത്. കടുത്ത സ മ്മര്‍ദങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഗൊട്ടബയയുടെ സഹോദരന്‍ കൂടിയായ മഹിന്ദ രജപക്‌സെ പ്രധാ നമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചിരുന്നു.
എന്നാല്‍, ഇതിനു പിന്നാലെ പ്രസിഡന്റിന്റെ രാജിക്കും മുറവിളിയുയരുകയായിരുന്നു. റനില്‍ വിക്രമസിം ഗെ ഇന്ന് വൈകീട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് യു എന്‍ പി വൃത്തങ്ങള്‍ സൂ ചിപ്പിക്കുന്നത്. അദ്ദേഹത്തെ പിന്തുണച്ച് ഭൂരിഭാഗം സിംഹള, തമിഴ്, മുസ്്ലിം പാര്‍ലമെന്റ് അംഗങ്ങള്‍ രം ഗത്തെത്തിയിട്ടുണ്ടെന്ന് ശ്രീല ങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മഹിന്ദ രജപക്‌സെ ഉള്‍പ്പെടെ
13 നേതാക്കള്‍ക്ക് യാത്രാവിലക്ക്
മഹിന്ദ രജപക്‌സെ ഉള്‍പ്പെടെ 13 നേതാക്കള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ശ്രീലങ്കന്‍ കോടതിയാ ണ് ഇവര്‍ക്ക് വിദേശയായാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യം വി ടാനുള്ള ആലോചനയില്ലെന്ന് മഹിന്ദയുടെ മകന്‍ നമല്‍ രജപക്സെ അറിയിച്ചിരുന്നു. തലസ്ഥാന നഗരമായ കൊളംബോ വിട്ട മഹി ന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി.
ശ്രീലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷമാകുകയാണ്. കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ തുടരുന്ന ആയിര ക്കണക്കിന് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാരസ്ഥാപന ങ്ങളും അഗ്‌നിക്കിരയാക്കി. വി വിധയിടങ്ങളില്‍ നടന്ന അക്രമങ്ങളിലായി എട്ടുപേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തു.