Web Desk
ഗാല്‍വന്‍ സംഘര്‍ഷത്തിന്‍റെ ഉത്തരവാദിത്വം ഇന്ത്യയ്‌ക്കെന്ന് ആവര്‍ത്തിച്ച് ചൈന. അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിന് ഇന്ത്യ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണം. സംഘര്‍ഷമേഖലയില്‍ നിന്ന് സൈനിക പിന്മാറ്റത്തിന് ഇരുരാജ്യങ്ങളും തയ്യാറായ ശേഷമാണ് ചൈനയുടെ പ്രതികരണം വന്നത്.
ജൂണ്‍-15 രാത്രിയാണ് ഗാല്‍വന്‍ വാലിയിലെ അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണം ഉണ്ടായത്. കേണലുള്‍പ്പെടെ 20 സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 45 വര്‍ഷത്തിന് ശേഷമാണ് ചൈനീസ് അതിര്‍ത്തിയില്‍ മരണം ഉണ്ടാകുന്ന തരത്തിലുള്ള ഏറ്റുമുട്ടലുണ്ടാകുന്നത്. 1975ന് ശേഷം ഇവിടെ ഒരു ഇന്ത്യന്‍ സൈനികനും മരിച്ചിട്ടില്ല.