മദീന: പ്രശസ്തമായ മദീനയിലെ ഈന്തപ്പഴങ്ങൾ സൗദി അറേബ്യയിലെ വിപണിയിലെത്തി. സാധാരണയായി സൗദിയിലെ ആദ്യ വിളവടുപ്പിന് തുടക്കം കുറിക്കുന്നത് മദീനയിൽ നിന്നുള്ള ഈന്തപ്പഴങ്ങളാണ്. ജൂൺ മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്ന ഈന്തപ്പഴ സീസൺ ഇപ്പോൾ ഔപചാരികമായി ആരംഭിച്ചിരിക്കുകയാണ്.
മദീനയിൽ മാത്രം സുസ്ഥിരമായ 58 വ്യത്യസ്ത ഇനങ്ങൾ ഈന്തപ്പഴങ്ങൾക്ക് ഉള്ളതായി രേഖകളിലുണ്ട്. സൗദി അറേബ്യയിൽ മൊത്തം 404 ഓളം ഇനങ്ങളാണ് ഈന്തപ്പഴങ്ങളായി കൃഷിചെയ്യുന്നത്.
മദീനാ ഉൽപന്നങ്ങളിൽ ഏറ്റവും പ്രശസ്തമായത്:
- അജ്‌വ
- അൻബർ
- സഫാവി
- റുതാന
- റാബിയ
- ഷലാബി
- ഹൽവ
- ബർണി (അൽ മദീന, അൽ ഉല)
- അൽ ബൈദ്
- അൽ ഐസ്
- സക്രത്ത് അൽ മദീന
- സക്രത്ത് അൽ ബൈദ്
ഇവയോടൊപ്പം അഫന്ദിയ, റബായ്, സഖി, തബർജലി, സക്രത് യാമ്പു, അൽജവാസന, അൽബർഖ്, അൽബർതാജി എന്നിവയും 21 ഓളം അപൂർവ ഇനങ്ങളും വിപണിയിൽ ലഭ്യമാണ്.
സൗദി കാർഷിക മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2023 അവസാനം രാജ്യത്തെ മൊത്തം ഈന്തപ്പഴ ഉൽപാദനം 1.9 ദശലക്ഷം ടൺ കവിഞ്ഞതായി രേഖപ്പെടുത്തി.
പ്രധാന ഉൽപാദന മേഖലകൾ:
- ഖാസിം മേഖല: 578,000 ടൺ (ഉൽപാദനത്തിൽ മുൻപന്തിയിൽ)
- റിയാദ് മേഖല: 453,000 ടൺ
- മദീന മേഖല: 343,000 ടൺ
- കിഴക്കൻ മേഖല: 258,700 ടൺ
രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി 37.1 ദശലക്ഷത്തിലധികം ഈന്തപ്പനകൾ ഉണ്ട്. ഇതിൽ 31.8 ദശലക്ഷം ഈന്തപ്പനകൾ ഇപ്പോഴത്തെ വിളവെടുപ്പ് സീസണിൽ നിറഞ്ഞ് ഫലിച്ചിരിക്കുകയാണ്.