സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായി റദ്ദാക്കേ ണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ന്യൂഡല്‍ഹി : രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായി റദ്ദാക്കേ ണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശ ങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തെ കൊളോണിയല്‍ നിയമം എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടേതാണ് നിരീക്ഷണം. രാജ്യത്തിന് സ്വാ തന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനു ശേഷവും ഈ നിയമം ആവശ്യമാണോ എന്നാണ് കോടതിയുടെ ചോദ്യം. ഈ നിയമത്തിന്റെ ദുരുപയോഗ സാധ്യതയും കോടതി ചൂണ്ടിക്കാട്ടി.
നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയെ കുറിച്ച് കോടതിയുടെ നിരീക്ഷണം ഇങ്ങ നെ യായിരുന്നു- ‘മരം മുറിക്കുന്നതിന് പകരം കാട് മുഴുവനായി വെട്ടുന്നതു പോലെ”. അഭിപ്രായ സ്വാത ന്ത്ര്യമെന്ന മൗലികാവകാശത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ സ മര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ തീര്‍ത്തും ഭരണഘ ടനാ വിരുദ്ധമാണെന്ന് മുന്‍ മേജര്‍ ജനറല്‍ എസ് ജി വൊംബാത്‌കെരെ വാദിച്ചു. രാജ്യദ്രോഹ നിയ മം ചോദ്യംചെയ്ത് നിരവധി ഹരജികള്‍ ലഭിച്ചിട്ടുണ്ടെന്നും എല്ലാം ഒരുമിച്ച് കേള്‍ക്കുമെ ന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് രമണക്കൊപ്പം എ എസ് ബൊപ്പണ്ണയും ഋഷികേശ് റോയുമാണ് ഹര്‍ജി പരിഗണിക്കുക.