English हिंदी

Blog

watsapp

 

സ്വകാര്യതയെ ചോദ്യം ചെയ്തതോടെ ആളുകള്‍ വാട്‌സ്ആപ്പിനെ കൈയൊഴിയുകയാണ്. പുതിയ പ്രൈവസി പരിഷ്‌കാരം ഭയന്ന് ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും ആളുകള്‍ മാറുകയാണ്. ഇതോടെ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് മനസ്സിലാക്കിയ വാട്‌സ്ആപ്പ് കഴിഞ്ഞ ദിവസം ദേശീയ പത്രങ്ങളില്‍ മുഴുപേജില്‍ ഇടംപിടിച്ചു. വാട്‌സ്ആപ്പ് നിങ്ങളുടെ സ്വകാര്യതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് ദേശീയ പത്രങ്ങളില്‍ മുഴുപേജ് പരസ്യമാണ് ഇവര്‍ നല്‍കിയത്.

Also read:  തിരിച്ചുപിടിക്കാൻ പുതിയ തന്ത്രം;  ഉപഭോക്താക്കൾക്കായി സ്റ്റാറ്റസ് ഇട്ട് വാട്സ്ആപ്പ്

അതേസമയം, ഇന്ത്യയില്‍ സിഗന്‌ലിന്റെ വരിക്കാര്‍ കൂടുകയാണെന്ന് സിഗ്നല്‍ സഹ സ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍ പറഞ്ഞു. ലോകത്ത് വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. ഏകദേശം 400 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. സിഗന്‌ലിലേക്കുള്ള ഇന്ത്യക്കാരുടെ മാറ്റം സന്തോഷകരമാണെന്ന് ബ്രയാന്‍ പറഞ്ഞു.

Also read:  കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 2,067 പേര്‍ക്ക് രോഗബാധ, 40 മരണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

72 ണിക്കൂര്‍ കൊണ്ട് 25 ദശലക്ഷം ആളുകളാണ് ഇന്ത്യയില്‍ സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. കൂടുതല്‍ പേര്‍ സിഗ്നലിലേക്ക് മാറുന്നതിനാല്‍ സര്‍വറുകളുടെ എണ്ണം കൂട്ടുമെന്നും ബ്രയാന്‍ അറിയിച്ചു.

Also read:  സീരിയല്‍ നടി ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍