രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നുതായി കണക്കുകള്‍. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,224 പേര്‍ക്ക് മാത്രം. 2542 പേര്‍ മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയില്‍ നിന്ന് രാജ്യം മുക്തി നേടുന്നു. രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നുതായി കണക്കുകള്‍. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,224 പേര്‍ക്ക് മാത്രം. 2542 പേര്‍ മരിച്ചു. 1,07,628 പേര്‍ ഈ സമയത്തിനി ടെ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,96,33,105 ആണ്. ഇതില്‍ 2,83,88,100 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,79,573. നിലവില്‍ 8,65,432 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 26,19,72,014 പേര്‍ വാക്‌സിന്‍ സ്വീകരിച്ച തായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.