രാജ്യത്ത് 16,103 പുതിയ കോവിഡ് കേസുകള്‍ കൂടി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ ഏകദേശം ആയിരം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്
ന്യൂഡല്‍ഹി: രാജ്യത്ത് 16,103 പുതിയ കോവിഡ് കേസുകള്‍ കൂടി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ ഏകദേശം ആ യിരം പേരുടെ കുറവാണ് രേഖപ്പെടു ത്തിയത്. കഴിഞ്ഞ ദിവസം 17,092 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്നലെ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 13,929 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ സജീവ കേസുകളുടെ എണ്ണം 1,11,711 ആണ്. രാജ്യത്തുടനീളം ഇതുവരെ 5,25,199 കോവിഡ് മരണങ്ങള്‍ രേഖ പ്പെടുത്തി. 4,28,65,519 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കു കള്‍ വ്യക്തമാക്കുന്നു.