രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനി ടെ 2,71,202 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേ തിനാക്കാള്‍ രണ്ടായിരത്തിലധികമാണ് രോഗികളുടെ വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2, 71,202 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേതിനാക്കാള്‍ രണ്ടായിര ത്തിലധികമാണ് രോഗികളുടെ വര്‍ധന.
314 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,86,066 ആയി ഉ യര്‍ന്നു.1,38,331 പേര്‍ രോഗുമുക്തി നേടി. രാജ്യത്ത് വൈറസ് ബാ ധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15, 50,377 ആയി. ടിപിആര്‍ നിരക്ക് 16.28 ആണ്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 7,743 ആയി.
മഹാരാഷ്ട്രയിലാണ് കോവിഡ് വ്യപനം ഏറ്റവും കൂടുതല്‍. 42,462 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 71,70,483 ആണ് മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം. 125 പുതിയ ഒ മിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,730 ആയി.
ഡല്‍ഹിയിലെ കോവിഡി രോഗികളുടെ എണ്ണ്ം 20,718 ആണ്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പു കള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും റോഡ് ഷോകള്‍ക്കു മുള്ള നിരോധനം നീട്ടി. ജനുവരി 22 വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം നീട്ടിയിരിക്കുന്നത്.
തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗ ണ്‍ പ്രഖ്യാപിച്ചു. ഈ മാസം 9 മുതല്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ ഏര്‍ പ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ ഞാ യറാഴ്ചയാണ് ഇന്ന്. അവശ്യസര്‍ വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.
നിയന്ത്രണങ്ങളുടെ ഭാഗമായി റെസ്റ്റോറന്റുകളില്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ ടേക്ക് എ വേ സേവന ങ്ങള്‍ മാത്രമേ അനുവദിക്കുകയൊള്ളു.ഭക്ഷണ വിതരണവും അനുവദനീയമാ ണ്. അനാവശ്യമായി പുറ ത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.