ഒമിക്രോണ്‍ വ്യാപനം തീവ്രമായതോടെ രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരു ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പതി നായിരം കടന്നു
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനം തീവ്രമായതോടെ രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എ ണ്ണം മുപ്പതിനായിരം കടന്നു.33,750 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 10,846 പേര്‍ക്കാണ് രോഗ മുക്തി. 123 പേര്‍ മരിച്ചു.
3,49,22,882 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 4,81,893 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,45,582 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഒമിക്രോണ്‍ വ്യാപനവും തീവ്രമായി. രാജ്യ ത്ത് ഇതുവരെയായി 1,700 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 23 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ പിടിമുറുക്കി. മഹാരാ ഷ്ട്രയില്‍ ഇതുവരെ 510 കേസുകളും ഡല്‍ഹിയില്‍ 351 കേസുകളും സ്ഥിരീകരിച്ചു. 639 ഒമിക്രോണ്‍ ബാധിതര്‍ രോഗമുക്തരായി.
കേരളത്തില്‍ 152 പേര്‍ക്ക് ഒമിക്രോണ്‍
കേരളത്തില്‍ ആകെ 152 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 45 പേര്‍ക്ക് കൂടി ഒമി ക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ലോ റിസ്‌ക് രാജ്യ ങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.