ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമ മെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോഡിനെ ഉപയോഗിക്കുന്നത്. ഭയകൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന തുല്യനീതിയാണ് ആവശ്യപ്പെടു ന്നതെ ന്നും അത്തരം സാഹചര്യത്തില്‍ എ ങ്ങനെയാണ് ഒരേ രാജ്യത്ത് രണ്ട് നിയമങ്ങള്‍ സാധ്യമാവുകയെന്ന് പ്രധാനമന്ത്രി ചോദിച്ചു.
ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോഡിനെ ഉപയോഗിക്കുന്നത്. ഭയ കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു. അഴിമതിക്കെതി രായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 20 24 ലും ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു.
അതേസമയം യോഗത്തില്‍ കേരളത്തിനേയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ വോ ട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ പട്ടികവിഭാഗക്കാര്‍ക്ക് ഇടമില്ലെന്നും പല പട്ടികവിഭാഗങ്ങളെയും വികസനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതായും മോദി പറഞ്ഞു.
ചില പട്ടികവര്‍ഗവിഭാഗങ്ങളുടെ പേര് എടുത്തുപറഞ്ഞായിരുന്നു വിമര്‍ശനം. കൂടാതെ ബിജെപി ഭരിക്കു ന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന്റെ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളം ഉള്‍പ്പടെയുള്ള പ്രതിപക്ഷം ഭ രിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറാകുന്നില്ലെന്നും മോദി പറഞ്ഞു.