പാലക്കാട്: പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതി കൂറ്റന്‍ ബാനര്‍ ഉയര്‍ത്തിക്കൊണ്ടുള്ള ബിജെപിയുടെ ആഹ്‌ളാദപ്രകടനം വിവാദമാകുന്നു. കെട്ടിടത്തിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങള്‍ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇത് പ്രകോപനപരമാണെന്നും മതനിരപേക്ഷതയ്ക്കുള്ള വെല്ലുവിളിയാണെന്നുമാരോപിച്ച് നിരവധിപേര്‍ രംഗത്തെത്തി.
കേസ് എടുക്കണമെന്ന് ആവശ്യപെട്ട് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വര്‍ഗ്ഗീയ ദ്രൂവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കനാണ് ബി.ജെ.പി ശ്രമമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫ്ക്‌സുകള്‍ താഴേക്കിട്ടത്.നഗരസഭ കാര്യാലയത്തിന് മുകളില്‍ കയറി മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തത് നിയമ വിരുദ്ധമാണ്.
പാലക്കാട് നഗരത്തിലെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കാനും , വര്‍ഗീയ ദ്രൂവീകരണത്തിനുമായാണ് ഫക്‌സ് പ്രദര്‍ശിപ്പിച്ചതെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു.
എന്നാല്‍ നേതൃത്വത്തിന്റെ അറിവോടെയല്ല ഫ്‌ളക്‌സ് പ്രദര്‍ശിപ്പിച്ചതെന്നാണ് ബി.ജെ.പി വിശദീകരണം.നഗരസഭയിലെ വിജയത്തിനു പിന്നാലെ പാലക്കാട് കേരളത്തിലെ ഗുജറാത്താണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.