കഴിഞ്ഞ ദിവസത്തേക്കാള്‍ ഏഴ് പുതിയ രോഗികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യ ത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി. ഇതില്‍ 130 പേര്‍ക്കും ഒമിക്രോണ്‍ നെഗറ്റീവായി
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി. കഴിഞ്ഞ ദിവസത്തേക്കാള്‍ ഏഴ് പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 130 പേര്‍ക്കും ഒമിക്രോണ്‍ നെഗറ്റീവായി.
അതേസമയം ഇന്നലെ 6,987 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 7,091 പേര്‍ രോഗമുക്തി നേ ടി. ഇരുപത്തിനാല് മണിക്കൂറിനിടെ 162 പേര്‍ മരിച്ചു. രാജ്യത്ത് 76,766 സജീവ കേസുകളാണ് ഉള്ളത്. ഇതു വരെ 3,42,30,354 പേര്‍ രോഗമുക്തരായതായും 4,79,682 പേര്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32.9 ലക്ഷം വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തവാക്സിന്‍ ഡോസുകള്‍ 141.37 കോടിയായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി
രാജ്യത്തെ ആരോഗ്യപ്രവര്‍ത്തവര്‍ക്കും 60 വയസിന് മുകളിലുള്ള രോഗികളായവര്‍ക്കും ബൂ സ്റ്റ ര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് വാ ക് സിന്‍ നല്‍കിതുടങ്ങുകയെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 60 വയസിന് മുകളിലുള്ള വര്‍ ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റര്‍ ഡോസ് നല്‍കുക.