സാമൂഹികമായ ഇടപെടലുകള്‍ കൂടിയാല്‍ വീണ്ടും രോഗവ്യാപനമുയരുകയും അതുവഴി അടുത്ത തരംഗം ഉണ്ടാവുകയും ചെയ്യാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തോടൊപ്പം മൂന്നാം തരംഗം ഉണ്ടാകുന്നത് കൂടുതല്‍ വിഷമകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. ആശുപ്രത്രികളിലും മറ്റു ആരോഗ്യസം വി ധാനങ്ങളിലും നിലവില്‍ നിരവധി രോഗികള്‍ ചികിത്സയിലുണ്ട്. പെട്ടെന്നു തന്നെ അടുത്ത തരംഗം ഉണ്ടായാല്‍ ആരോഗ്യസംവിധാനങ്ങളുടെ ശേഷിയെ അത് മറികടന്നേക്കാം.
അതുകൊണ്ട്, ആ സാധ്യതയെ പരിപൂര്‍ണ്ണമായി അടച്ചു കൊണ്ട് മൂന്നാമത്തെ തരംഗം ഉണ്ടാകുന്ന ത് ദീര്‍ഘിപ്പിക്കുക എന്ന ഉത്തരവാദിത്വം സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുക്കണം. ഉടനടി വീണ്ടു മൊരു ലോക്ക്ഡൗണിലേയ്ക്ക് പോവുക എന്നതും ഏവര്‍ക്കും ദുഷ്‌കരവുമായിരിക്കും.
സാമൂഹിക അകലം പാലിച്ചും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയും രോഗം പകരാതിരിക്കാനുള്ള ശ്രദ്ധ എല്ലാവരുടേയും ഭാഗത്തു നിന്നുണ്ടാകണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി എല്ലാവരും പാലി ക്കണം.
കൂടുതല്‍ വേഗത്തില്‍ വ്യാപിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതോ, രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിയുന്നതോ, അല്ലെങ്കില്‍ ഈ രണ്ടുമുള്ളതോ ആയ വിധത്തില്‍ ജനിതക വ്യതി യാനം വന്ന വൈറസുകള്‍ ഉണ്ടാകുമ്പോളാണ് പുതിയൊരു തരംഗം ഉണ്ടാകുന്നത്. ഇതുപോലു ള്ള വൈറസുകള്‍ ഉണ്ടാകുമ്പോള്‍ ജാഗ്രത കൈമോശം വരിക കൂടി ചെയ്താല്‍ തരംഗത്തിന്റെ തീവ്രത അതിശക്തമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.











