ഗുര്‍മീതിമൊപ്പം നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രഞ്ജിത്ത് ദേര സച്ച സൗദയുടെ മാനേജറും സംഘടനയുടെ ഭക്തനുമായിരുന്നു. കൃഷ്ണലാല്‍, ജസ്ബീര്‍ സിങ്, അവതാര്‍ സിങ്, സബ്ദില്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ
ന്യൂഡല്‍ഹി: മുന്‍ മാനേജര്‍ രഞ്ജിത്ത് സിങിനെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീമിന് ജീവ പര്യന്തം തടവ് ശിക്ഷ. ഗുര്‍മീതിമൊപ്പം നാല് പേര്‍ക്കും ജീവപര്യ ന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രഞ്ജിത്ത് ദേരസച്ചസൗദയുടെ മാനേജറും സംഘടനയുടെ ഭക്തനുമായിരുന്നു. കൃഷ്ണലാല്‍, ജസ്ബീര്‍ സിങ്, അവതാര്‍ സിങ്, സബ്ദില്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ.
തടവ് ശിക്ഷയ്ക്കു പുറമേ ഗുര്‍മീതിന് 31 ലക്ഷം രൂപ പിഴയൊടുക്കണം.മറ്റ് പ്രതികള്‍ക്ക് 50,000 രൂപ വീതവും പിഴ വിധിച്ചു.പാഞ്ച്കുല പ്രത്യേക സി ബി ഐ കോടതിയുടേതാണ് ഉത്തരവ്. വിചാരണക്കിടെ ആറാം പ്ര തി കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഒക്ടോബര്‍ എട്ടിന് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കൊല പാതകം അടക്ക മുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2002ലാണ് മുന്‍ മാനേജര്‍ രഞ്ജിത്ത് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതികളെ കുറിച്ച് നേരത്തെ ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ രഞ്ജിത് ആണെന്ന് സംശയമു ണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ ഗുര്‍മീതും കൂട്ടാളികളും കൊലപ്പെടുത്തിയത്.ഗുര്‍മീതും കൂ ട്ടാളികളും ഗൂഢാലോചന നടത്തിയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഹരിയാനയിലെ കുരു ക്ഷേത്രയില്‍ വെച്ചാണ് രഞ്ജിത്തിനെ ഇവര്‍ വെടിവെച്ച് കൊന്നത്.
സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് ആ വര്‍ഷം സംഭവത്തില്‍ കേസ് എടുക്കുകയും 2006ല്‍ കേസ് സി ബി ഐയ്ക്ക് കൈ മാറുകയും ചെയ്തു. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തട വിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിങ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്.











