English हिंदी

Blog

petrol price

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ ഇന്ധനവില കൂട്ടി യേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചോടെ രാജ്യത്ത് ഇന്ധനവില ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യത യുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ ഇന്ധനവില കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചോടെ രാജ്യത്ത് ഇന്ധനവില ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യുക്രൈന്‍ യുദ്ധഭീതിയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ പ്രധാന കാര ണം. യുദ്ധം ഉണ്ടായാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണവിതരണം നിലയ്ക്കുമോ എ ന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. ബ്രെന്‍ഡ് ക്രൂ ഡിന്റെ വില ബാരലിന് ഒരു ഘട്ടത്തില്‍ 100 ഡോളര്‍ വരെ എത്തി. ബ്രെന്‍ഡ് ക്രൂഡാണ് ഇന്ത്യ മുഖ്യമായി ആ ശ്രയിക്കുന്നത്.

ഇറാനില്‍ നിന്ന് കൂടുതല്‍ എണ്ണ വിതരണത്തിന് എത്തിയില്ലെങ്കില്‍ എണ്ണവി ല 100 ഡോളര്‍ കടന്നേക്കു മെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ നിന്ന് കൂടുത ല്‍ എണ്ണ വിതരണത്തിന് എത്താതിരിക്കുകയും ഒപ്പെക് രാജ്യങ്ങള്‍ എണ്ണ ഉ ല്‍പ്പാദനം വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്താല്‍ എണ്ണ വില ഇനിയും കുതി ച്ചുയരുമെ ന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.