ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരായി. എകെജി സെന്ററില്‍ രാവിലെ 11ന് നടന്ന ലളിതമായ ചടങ്ങില്‍ ഇരു വരും പരസ്പരം ഹാരം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വി വാഹ ചടങ്ങില്‍ പങ്കെടുത്തു
തിരുവനന്തപുരം : ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേ ന്ദ്രനും വിവാഹിതരായി. എകെജി സെന്ററില്‍ രാവിലെ 11ന് നടന്ന ലളിത മായ ചടങ്ങില്‍ ഇരുവരും പരസ്പരം ഹാ രം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമ ന്ത്രി കുടുംബ സമേതമാണ് വിവാഹത്തിനെത്തിയത്. സിപിഎം തിരുവനന്ത പുരം-കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍, പ്രമുഖ നേതാക്കള്‍,അടുത്ത ബന്ധുക്കള്‍ എന്നിവര്‍ ചട ങ്ങില്‍ പങ്കെടുത്തു.
മാര്‍ച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാ ഹത്തിന് യാതൊരു വി ധത്തി ലുള്ള ഉപഹാരങ്ങളും സ്വീകരിക്കു ന്നില്ലെന്നും അത്തരത്തില്‍ സ്‌നേ ഹോപഹാരങ്ങള്‍ നല്‍ കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദി രത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേ ക്കോ നല്‍കണമെന്നാണ് ആഗ്ര ഹമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.
വിവാഹത്തിന്റെ ക്ഷണക്കത്ത് സിപിഎം പുറത്തിറക്കിയിരുന്നു. തിരുവന ന്ത പുരം ജില്ലാ കമ്മിറ്റിയു ടെ പേരിലാണ് കത്ത് പുറത്തിറക്കിയത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിത മായ ചടങ്ങിലായിരിക്കും വിവാഹം നടക്കുകയെന്ന് തിരുവനന്തപുരം ജില്ലാ സെക്ര ട്ടറി ആനാവൂര്‍ നാഗപ്പ ന്റെ പേരില്‍ പുറ ത്തിറക്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ആറാം തിയതി കോഴിക്കോട് വച്ച് വിവാഹ സൗഹൃദ വി രുന്ന് നടക്കും. ടാ ഗോര്‍ സെന്റിനറി ഹാളില്‍ വൈകിട്ട് നാല് മണി മുതലാണ് വിരുന്ന്.
ബാലസംഘം- എസ്എഫ്‌ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. സിപിഎം ചാ ല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന്‍ ദേ വ്. കഴി ഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാ ണ് സച്ചിന്‍ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് സച്ചിന്‍.