യൂ . എ . ഇ  വിസ ഉദാരമാക്കും,അവസരങ്ങളുമായി  യൂ. എ . ഇ   

visa uae

സെപ്റ്റംബർ മാസം   മുതൽ  യൂ . എ . ഇ  വിസ ഉദാരമാക്കും ,സ്പോൺസർ വേണ്ട ,വമ്പൻ അവസരങ്ങളുമായി  യൂ. എ . ഇ    

ദുബായ് :സെപ്റ്റംബർ ഒന്നു മുതൽ യുഎഇ വീസ അനുവദിക്കുന്നത് ഉദാരവും വിപുലവുമാക്കുന്നു. സന്ദർശക, തൊഴിൽ, ദീർഘകാല വീസകൾ ഇതിൽ ഉൾപ്പെടും. പ്രവേശനാനുമതികളും താമസ വീസ വ്യവസ്ഥകളും പരിഷ്കരിക്കാനുള്ള ഏപ്രിൽ പകുതിയോടെ കൈക്കൊണ്ട യുഎഇ മന്ത്രിസഭാ തീരുമാനമാണ് അടുത്ത മാസം പ്രാബല്യത്തിലാകുന്നത്. ചിലത് ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുമുണ്ടെന്ന് വീസാ കാര്യവിദഗ്ധന്‍  മുഹമ്മദ് സഇൗദ് സെയ്ഫ് റാഷിദ് അൽ നഖ്ബി, ബിസിനസ് കൺസൾട്ടന്റ് ഇഖ്ബാൽ മാർക്കോണി എന്നിവർ പറഞ്ഞു.

ആതിഥേയനോ സ്പോൺസറോ ആവശ്യമില്ല

സന്ദർശകർക്ക് ഒരു ആതിഥേയനോ സ്പോൺസറോ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത.സന്ദർശനത്തിന്റെ ഉദ്ദേശ്യം  നിറവേറ്റുന്ന, വ്യത്യസ്ത  കാലയളവുകൾ സന്ദർശക വിസകൾ വാഗ്ദാനം ചെയ്യുന്നു. യുഎഇയെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി പരിവർത്തനം ചെയ്യുകയാണ് പ്രധാന ലക്ഷ്യം. തൊഴിൽ വിസകളുടെ പ്രധാന മാറ്റം ഉയർന്ന വൈദഗ്ധ്യമുള്ളവർക്കു ദീർഘകാല വിസ നൽകുമെന്നതാണ്.യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ എൻട്രി, റസിഡൻസി പരിഷ്കാരമാണിത്. യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും ഇവ പ്രയോജനം  ചെയ്യും .  യുഎഇയിൽ ദീർഘകാല സാന്നിധ്യം ആഗ്രഹിക്കുന്ന, ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും ആകർഷകമാകും. മാറ്റങ്ങൾ യുഎഇയെ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുമെന്നാണ് പ്രതീക്ഷ.

Also read:  ദുബായില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി

അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ.

അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയാണ് ഇതിൽ ഏറ്റവും പ്രധാനം. ഈ വിസയ്ക്ക് ഒരു സ്പോൺസർ ആവശ്യമില്ല. കൂടാതെ 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ വ്യക്തിയെ അനുവദിക്കുന്നുമുണ്ട്.ഇത് 90 ദിവസത്തേയ്ക്ക് കൂടി നീട്ടാം. ഈ ടൂറിസ്റ്റ് വിസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം താമസിക്കാം. അപേക്ഷിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 4,000 ഡോളർ (14,700 ദിർഹം) അല്ലെങ്കിൽ തത്തുല്യ വിദേശ കറൻസിയിൽ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം.

ബിസിനസ് വിസ

നിക്ഷേപകർക്കും സംരംഭകർക്കും ഒരു സ്പോൺസറോ ആതിഥേയനോ ആവശ്യമില്ലാതെ ബിസിനസ് വിസ സ്വന്തമാക്കാം.

ബന്ധുക്കളെ/സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള വിസ.

യുഎഇ പൗരന്റെയോ താമസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ ഈ വിസയ്ക്ക് അപേക്ഷിക്കാം.

താത്കാലിക തൊഴിൽ വിസ.

പ്രൊബേഷൻ ടെസ്റ്റിങ് അല്ലെങ്കിൽ പദ്ധതി അധിഷ്ഠിത ജോലി പോലെയുള്ള താൽക്കാലിക തൊഴിൽ നിയമനം ഉള്ളവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം.ഉദ്യോഗാർത്ഥികൾ ഒരു താൽക്കാലിക തൊഴിൽ കരാറോ തൊഴിലുടമയിൽ നിന്നുള്ള കത്തോ ഹാജരാക്കണം.

പഠന/പരിശീലനത്തിനുള്ള വിസ.

പരിശീലനം, പഠന കോഴ്സുകൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളെയോ വിദ്യാർത്ഥികളെയോ ലക്ഷ്യമിട്ടുള്ളതാണിത്. പൊതു-സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ വിസ സ്പോൺസർ ചെയ്യാം. പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെയോ വിശദാംശങ്ങൾ വ്യക്തമാക്കുന്ന, സ്ഥാപനത്തിൽ നിന്നുള്ള ഒരു കത്ത് ഇതിന് ആവശ്യമാണ്.

Also read:  ശൈത്യകാല ക്യാമ്പിങ്; മസ്കത്ത് ഗവർണറേറ്റ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

കുടുംബ വിസ.

മാതാപിതാക്കൾക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ ഇതുവരെ സ്പോൺസർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി 25 വയസ്സ് വരെയുള്ള ആൺകുട്ടികളെ സ്പോൺസർ ചെയ്യാം. വികലാംഗരായ കുട്ടികൾക്കും പ്രത്യേക പെർമിറ്റ് ലഭിക്കും. അവിവാഹിതരായ പെൺമക്കളെ അനിശ്ചിതകാലത്തേക്ക് സ്പോൺസർ ചെയ്യാം.

തൊഴിൽ വിസ.

തൊഴിലന്വേഷകർക്ക് യുഎഇയിലെ അവസരങ്ങൾ അടുത്തറിയാൻ ഈ പുതിയ വിസ പ്രയോജനപ്പെടുത്താം. ഈ വിസയ്ക്ക് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും മികച്ച 500 സർവ്വകലാശാലകളിൽ നിന്നുള്ള ബാച്ചിലേഴ്സ് ഡിഗ്രി ഹോൾഡർമാർക്കോ അതിന് തുല്യമായ പുതിയ ബിരുദധാരികൾക്കോ ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ നൈപുണ്യ തലങ്ങളിൽ തരംതിരിച്ചിട്ടുള്ളവർക്കും ഇത് അനുവദിക്കും.

ഗ്രീൻ വീസ.

ഈ അഞ്ചു വർഷത്തെ വിസ ഉടമകൾക്ക് ഒരു സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാം.വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സ്വയം തൊഴിൽ ദാതാക്കൾ, ഫ്രീലാൻസർമാർ തുടങ്ങിയവർക്കായി ഈ വിസ ലഭ്യമാണ്. മറ്റ് ആവശ്യകതകളിൽ, ഒരു ബാച്ചിലേഴ്സ് ബിരുദമുണ്ടായിരിക്കണം. കുറഞ്ഞ ശമ്പളം 15,000 ദിർഹവും ഉൾപ്പെടുന്നു.

Also read:  ബൂസ്റ്റര്‍ ഡോസ് ഇല്ലാത്ത സ്വദേശികള്‍ക്ക് യാത്രാനുമതി ഇല്ല- കുവൈറ്റ് സിവില്‍ഏവിയേഷന്‍

ഗോൾഡൻ വിസകൾ.

ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ മികച്ച ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന പ്രഫഷണൽ വിഭാഗങ്ങൾക്കും നിക്ഷേപകർക്കുമായുള്ളതാണ് യുഎഇ ഗോൾഡൻ വിസ.

റിയൽ എസ്റ്റേറ്റ് വിസകൾ.

ഇൗ വിസയ്ക്ക് യോഗ്യത നേടുന്നതിന് റിയൽ എസ്റ്റേറ്റിൽ കുറഞ്ഞത് 20 ലക്ഷം ദിർഹം നിക്ഷേപം ആവശ്യമാണ്. മോർട്ട്ഗേജ്, ഓഫ്-പ്ലാൻ പ്രോപ്പർട്ടികൾ എന്നിവയിലുള്ള നിക്ഷേപകർക്കും അനുവദനീയം.

പുതു സംരംഭകർക്ക് ഇപ്പോൾ മൂന്ന് വിഭാഗങ്ങൾക്ക് കീഴിൽ ഗോൾഡൻ വിസ ലഭിക്കും – (1)  രാജ്യത്ത് റജിസ്റ്റർ (1)  രാജ്യത്ത് റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ (2) എസ്എംഇയുടെ കീഴിലുള്ളവയ്ക്ക് (3) വാർഷിക വരുമാനം

10 ലക്ഷം ദിർഹമോ അതിൽ കൂടുതലോ ഉള്ളവർക്ക്.

ശാസ്ത്രജ്ഞർ: എമിറേറ്റ്‌സ് സയൻസ് കൗൺസിലിൽ നിന്നുള്ള ശുപാർശ,ലൈഫ് സയൻസ്, നാച്ചുറൽ സയൻസ്, ടെക്‌നോളജി, എൻജിനീയറിങ് എന്നിവയിൽ ഉന്നത സർവകലാശാലയിൽ നിന്നുള്ള പിഎച്ച്ഡി. അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് കണക്കാക്കുന്നത്.

അസാധാരണ പ്രതിഭ: കല, സംസ്‌കാരം, ഡിജിറ്റൽ ടെക്‌നോളജി, സ്‌പോർട്‌സ്, ഇന്നൊവേഷൻ, ആരോഗ്യം, നിയമം എന്നീ  മേഖലകളിൽ അസാധാരണ കഴിവുള്ളവർക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. അവർക്ക് ബന്ധപ്പെട്ട സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ശുപാർശ കത്ത് അല്ലെങ്കിൽ അംഗീകാരം ആവശ്യമാണ്.

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

യാംബുവിൽ ലൈസൻസില്ലാതെ ടാക്സി സർവീസ്; 1,383 പേർ പിടിയിൽ

യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു. നവംബർ 8 മുതൽ 14 വരെ നടത്തിയ പരിശോധനകളിൽ 1,383 പേർ പിടിയിലായതായി

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »