മുറാദാബാദ് ജില്ലയിലെ മാംസവ്യാപാരി മുഹമ്മദ് ശാക്കിര്‍ ആണ് ഗോരക്ഷകരുടെ മര്‍ദ്ദനത്തിനി രയായത്. മൃഗത്തെ കൊലപ്പെടുത്തി, അണുബാധ പരത്താന്‍ ശ്രമിച്ചു, ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ ദേശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മര്‍ദ്ദനത്തിനിരയായ യുവാവി നെ തിരെ പൊലിസ് കേസെടുത്തത്
മുറാദാബാദ് : ഉത്തര്‍പ്രദേശില്‍ ഗോരക്ഷകരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ യുവാവിനെതിരെ കേസെടുത്ത് യു.പി പൊലീസ്.മുറാദാബാദ് ജില്ലയിലെ മാംസവ്യാപാരി മുഹമ്മദ് ശാക്കിര്‍ ആണ് ഗോരക്ഷകരുടെ മര്‍ദ്ദനത്തിനിരയായത്.
ഞായറാഴ്ച 50 കിലോ പോത്തിറച്ചിയുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന ശാക്കിറിനെ സ്ഥലത്തെ മനോജ് താക്കൂര്‍ എന്നയാളുടെ നേതൃത്വ ത്തില്‍ ഒരൂ സംഘം തടഞ്ഞ് അമ്പതിനായിരം രൂപ നല്‍ക ണമെന്നും പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടു ത്തുകയായിരുന്നു. ശാക്കിര്‍ പണം നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മനോജ് താക്കൂര്‍ ലാ ത്തികൊണ്ട് ശാക്കിറിനെ അടിച്ചു. ശാക്കിര്‍ നിലത്ത് വീഴുന്നത് വരെ മര്‍ദനം തുടര്‍ന്നു. യുവാവിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘത്തിനെതിരെ പൊലീസ് കേസെടുത്തി രുന്നു.
എന്നാല്‍ പിന്നീട് മര്‍ദിച്ചവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദനത്തിനിരയായ യുവാവി നെതിരെയും പൊലീസ് കേസെടുത്തു.മൃഗത്തെ കൊലപ്പെടുത്തി, അണുബാധ പരത്താന്‍ ശ്രമിച്ചു, ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശാക്കിറിനെതി രെ കേസെടുത്തത്.
ശാക്കിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡി.വൈ.എസ്.പി പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന വകു പ്പുകളായതിനാല്‍ ജയിലിലടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൂരമര്‍ദനത്തിനിരയായ ശാക്കിറി ന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. അദ്ദേഹത്തെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയ മനോജ് താക്കൂറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മറ്റു നാലുപേരെ അറസ്റ്റ് ചെയ്തതായി മുറാദാബാദ് പൊലീസ് പറഞ്ഞു.