കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് മകള്‍ മരിച്ചതെന്ന് മാതാപിതാക്കള്‍
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി ആര്‍.രഞ്ചു(29) വാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്നാണ് ബന്ധുക്കളുടെ അരോപണം. രോഗം ബാധിച്ച് ഗുരുത രാവ സ്ഥയിലായിരുന്നിട്ടും നല്ല ചികിത്സ ലഭിച്ചില്ലെന്ന് മരിക്കുന്നതിന് മുമ്പ് രഞ്ചു സഹോദരി രജിതക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസമാണ് രഞ്ചു നഴ്സായി യുപിയിലെ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കോവി ഡ് ബാധിച്ചതോടെ ഏപ്രില്‍ 17ന് ഇതേ ആശുപത്രിയില്‍ ചികിത്സ തേടി. കോവിഡ് നെഗ റ്റീവ് ആയെങ്കിലും പിന്നീട് ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളാകുകയായിരുന്നു. ബുധനാ ഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യദിവസം മരുന്നു ലഭിക്കുന്നില്ലെന്നു കാട്ടി രഞ്ചു സഹോദരിക്ക് അയച്ച വാട്സാപ്പ് സന്ദേശവും ബന്ധുക്കള്‍ പുറത്തുവിട്ടു. കോവിഡ് ബാധിച്ചതിനു ശേഷം ശരിയാ യ ചികിത്സ ലഭിച്ചില്ലെന്നും ന്യുമോണിയ ബാധിച്ച ശേഷമാണ് ചികിത്സ നല്‍കിയതെന്നും രഞ്ചുവി ന്റെ സഹോദരി പറഞ്ഞു.
നാട്ടിലെത്തിച്ച് ചികിത്സ നടത്തണമെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണ ത്തിനു മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കണമെന്ന അഭ്യ ര്‍ഥനയാണുള്ളതെന്നു സഹോദരി പറഞ്ഞു.