ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമമനുസരിച്ച് കേസെടുക്കുമെന്നും അവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന വ ര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമമനുസരിച്ച് കേസെടുക്കുമെന്നും അവരുടെ സ്വത്ത് കണ്ടുകെ ട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കു ന്ന വര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
യഥാര്‍ഥ പ്രശ്‌നം കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമായിരുന്നെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപ ത്രിയിലും സ്വകാര്യ ആശുപത്രിയിലും ഓക്‌സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നും ആദി ത്യ നാഥ് പറഞ്ഞു. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം വരുത്തിവെച്ച് സര്‍ക്കാരിന്റെ പ്രതി ച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങന പ്രചരിപ്പിക്കുന്നതെന്നും യോഗി പറഞ്ഞു സാമൂഹമാധ്യമങ്ങളിലൂടെ ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നവര്‍ സംസ്ഥാനത്തെ സമാ ധാന അന്തരീക്ഷം നശിപ്പിക്കുന്നുവെന്നാണ് ആരോപണം. സംസ്ഥാനത്തെ ഒരു കൊവിഡ് ആശു പ ത്രിയിലും ഓക്സിന്‍ ക്ഷാമമില്ല. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും വേണ്ടത്ര ഓക്സിജ നുണ്ട്. യഥാര്‍ത്ഥ പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവപ്പുമാണ്- യോഗി പറയുന്നു.
ഓക്സിജന്‍, മരുന്നുകള്‍ എന്നിവ കരിഞ്ചന്ത നടത്തുന്നവര്‍ക്കെതിരെയും കോവിഡുമായി ബന്ധപ്പട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും എന്‍എസ്എ, ഗുണ്ടാനിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ യോഗി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.