മുന്‍പ് വടകരയും ബേപ്പൂരും ഉണ്ടാക്കിയ കോലീബി സഖ്യത്തിന്റെ പുതിയ പതിപ്പാണ് ഇപ്പോഴുണ്ടാക്കിയ കേരള ധാരണ
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാകുമോയെന്നാണ് കോണ്‍ഗ്രസ്- യുഡിഎഫ് ബിജെപി കൂട്ടുക്കെട്ട് ശ്രമിക്കുന്നത്
ജമാ അത്തെ ഇസ്ലാമിയുമായും യുഡിഎഫ് ബന്ധമുണ്ടാക്കി
വര്‍ഗീയ ശക്തികളുടെ വോട്ട് സിപിഎമ്മിന് വേണ്ട
ആര്‍എസ്എസിനെതിരെ ചോരകൊടുത്ത് പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിനേയും ബിജെപിയേയും അസ്വസ്ഥരാക്കുന്നത്.
600 പദ്ധതികളില്‍ 570 പ്രാവര്‍ത്തികമാക്കിയതാണ് ഈ സര്‍ക്കാരിന്റെ വിജയം.
ഓഖിയും മഹാപ്രളയവും അടക്കമുള്ള പ്രതിസന്ധിക്കിടയിലാണ് മികച്ചനേട്ടം കൈവരിച്ചത്
പാലക്കാട് : വ്യാജ ആരോപണങ്ങളും കെട്ടിചമ്മച്ച കഥകളും വഴിവിട്ട നടപടി കളുമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറി ക്കാനാകുമോയെന്നാണ് കോണ്‍ഗ്രസ്- യുഡിഎഫ് ബിജെപി കൂട്ടുക്കെട്ട് ശ്രമി ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ ത്തിനിടെ പാലക്കാട് വാര്‍ത്താസമ്മേളനം സെസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്‍ഡിഎഫ് കൊണ്ടുവന്ന നേട്ടങ്ങള്‍ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് യുഡിഎഫ് -ബിജെപി കൂട്ടുക്കെട്ട് കേരളതല ധാരണയുണ്ടാക്കിയിരിക്കയാണ്. മുന്‍പ് അത് രഹസ്യധാരണ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ പരസ്യമായ ഇടപാടാണ്. അതുകൊ ണ്ടാണ് ബിജെപിക്കാര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരസ്യമായി പറയാന്‍ ധൈര്യപ്പെടുന്നത്. വോട്ടുകള്‍ കൈമാറി പരസ്പരം സഹായിക്കുകയാണ്. കഴിഞ്ഞ തവണ നേമത്ത് അത് കണ്ടതാണ്. അതില്‍ നേട്ടമുണ്ടായ ഒ രാജഗോപാല്‍ അക്കാര്യം പരസ്യമായി സമ്മതിക്കുകയും ചെയ്തു. നേമത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ കാണാനില്ലാത്തതും അതുകൊണ്ടാണ്. മുന്‍പ് വടകരയും ബേപ്പൂരും ഉണ്ടാക്കിയ കോലീബി സഖ്യത്തിന്റെ പുതിയ പതിപ്പാ ണ് ഇപ്പോഴുണ്ടാക്കിയ കേരള ധാരണ. ഇതിന് പുറമെ ജമാ അത്തെ ഇസ്ലാമിയു മായും യുഡിഎഫ് ബന്ധമുണ്ടാക്കി.
എന്നാല്‍ ഒരു വര്‍ഗീയ ശക്തികളുടേയും വോട്ട് സിപിഎമ്മിന് വേണ്ട. ആര്‍ എസ്എസു മായി ഒരു സഖ്യവും സിപിഎമ്മിനില്ല. ആര്‍എസ്എസിനെതിരെ ചോരകൊടുത്ത് പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ ശ്രീധരന്‍ രാജ്യത്തെ പ്രധാനപെട്ട ടെക്നോക്രാറ്റ് ആയിരുന്നല്ലോ. എന്നാല്‍ ആര് ബിജെപിയായാലും ബിജെപിയുടെ സ്വഭാവം കാണിക്കും. എന്തും വിളിച്ചുപറയാന്‍ കഴിയുന്ന നിലയിലെത്തും. അത്തരത്തിലുള്ള ജല്‍പനങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് ഇപ്പോള്‍ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്ര സിനേയും ബിജെപിയേയും അസ്വസ്ഥരാക്കുന്നത്. നാടിന് പുരോഗതി ഉണ്ടാക്കുന്ന കാര്യങ്ങളോട് യോജിക്കാന്‍ ഈ ശക്തികള്‍ക്കാവില്ല. ജനങ്ങളുടെ കഞ്ഞികുടി മുട്ടി ക്കുന്ന നയമാണ് അവരുടേത്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ളതാണ്. കഴിഞ്ഞ നാല് വര്‍ഷവും ഭരണത്തിന്റെ പ്രോഗ്രസ് കാര്‍ഡ് ഇറക്കിയ സര്‍ക്കാരാണ് എല്‍ഡി എഫ്. അഞ്ചാം വര്‍ഷത്തിലും മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. 600 പദ്ധതികളില്‍ 570 പ്രാവര്‍ ത്തികമാക്കിയതാണ് ഈ സര്‍ക്കാരിന്റെ വിജയം. ഓഖിയും മഹാപ്രളയവും അടക്കമുള്ള പ്രതിസന്ധിക്കിടയിലാണ് മികച്ചനേട്ടം കൈവരിച്ചത്.
എന്താണ് ഈ സര്‍ക്കാര്‍ ചെയ്തതെന്ന് ജീവിതാനുഭവങ്ങളിലൂടെ ജനങ്ങള്‍ക്ക് വ്യക്തമാണ്. പാവങ്ങളോടുള്ള സമീപനം ജനങ്ങളെ ബോധ്യപ്പെ ടുത്താനായി. എന്നാല്‍ എന്നും മനുഷ്യത്വ വിരുദ്ധമായ നിലപാടെടുക്കുന്നവര്‍ക്ക് അത് മനസിലാക്കാനാകില്ല. അതാണ് ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന് യുഡിഎഫ് പറയുന്നത്. മനുഷ്യരുടെ ഒരു പ്രസ്ഥാനത്തിന് അങ്ങിനെ പറയാന്‍ കഴിയുമോ.
ശബരിമലയുമയി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇപ്പോള്‍ ഒരു അവ്യക്തതയുമില്ല. വാള യാറില്‍ പെണ്‍കുട്ടികളുടെ അമ്മക്കൊപ്പമായിരുന്നു സര്‍ക്കാര്‍. അവര്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് നിലകൊണ്ടതും. അന്വേഷണം സിബിഐക്ക് വിട്ടതി ലടക്കം ആ നിലപാട് വ്യക്തമാണ്. തെരഞ്ഞെ ടുപ്പില്‍ മത്സരിക്കുന്നതൊക്കെ ഓരോ രുത്തരുടേയും താല്‍പര്യമാണ്.
ബിജെപി ഇപ്പോള്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങളുടെ യഥാര്‍ഥ ഉടമ സ്ഥാ വകാ ശം കോണ്‍ഗ്രസിനാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതടക്കം അവരാ ണ് നടപ്പാക്കി തുടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളം ആദാനിക്ക് കൈ മാറാ നുളള നീക്കത്തെ അവിടത്തെ ലോക സഭാ എംപിയായ ശശി തരൂര്‍ അനുകൂലിക്കുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.