യുഎഇയിൽ സ്വകാര്യ കമ്പനികൾക്ക് മാർഗനിർദേശങ്ങൾ: ഓഫർ ലെറ്റർ നിർബന്ധം; പിന്നീട് ആനുകൂല്യങ്ങൾ കുറയ്ക്കരുത്

uae-lists-specific-employment-guidelines-for-private-companies

അബുദാബി : യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും അക്കമിട്ട് നിരത്തിയിട്ടുള്ളത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായിട്ടായിരിക്കണം തൊഴിലാളികളുടെ നിയമനമെന്നും നിഷ്കർഷിക്കുന്നുണ്ട്. 
ഒരാളെ ജോലിക്കെടുക്കുന്നതിന് മുൻപ് അയാളുടെ ജോലിയുടെ സ്വഭാവം, ഡ്യൂട്ടി സമയം, വേതനം, മറ്റു ആനുകൂല്യങ്ങൾ എന്നിവ അടങ്ങിയ ഓഫർ ലെറ്റർ നൽകണം. അതിൽ പറഞ്ഞതിനെക്കാൾ കൂടുതൽ ആനുകൂല്യം തൊഴിൽ കരാറിൽ ചേർക്കാൻ അനുമതിയുണ്ടെങ്കിലും കുറയ്ക്കാൻ പാടില്ല. തൊഴിൽനിയമത്തിനു വിരുദ്ധമായ വ്യവസ്ഥകൾ തൊഴിൽ കരാറിൽ എഴുതി ചേർക്കാനും പാടില്ല. മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫർ ലെറ്ററുകളിലെ സീരിയൽ നമ്പറിലൂടെ (ബാർകോഡ്) ആധികാരികത പരിശോധിച്ചറിയാനാകും. 
തൊഴിലാളികളുടെ ഫയലുകളും രേഖകളും കൃത്യമായി പരിപാലിക്കുകയും ആവശ്യപ്പെട്ടാൽ മന്ത്രാലയത്തിൽ സമർപ്പിക്കുകയും വേണം. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ബാങ്ക് കാർഡ് തുടങ്ങി ഔദ്യോഗിക രേഖകൾ പിടിച്ചെടുക്കരുത്. യുഎഇ തൊഴിൽ നിയമം അനുസരിച്ച് അനുയോജ്യമായ പാർപ്പിടം ഒരുക്കാത്ത കമ്പനി ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. താമസസൗകര്യം ഇല്ലെങ്കിൽ താമസ അലവൻസ് നൽകൽ നിർബന്ധമാണ്. 
നൈപുണ്യം വികസനത്തിനു തൊഴിലാളികൾക്ക് മതിയായ പരിശീലനം നൽകുക, ജോലിക്കിടയിൽ ഉണ്ടായേക്കാവുന്ന പരുക്കിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷനേടാൻ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും നൽകുക, അപകടസാധ്യതകൾ ഒഴിവാക്കാൻ തൊഴിലാളികളെ ബോധവൽക്കരിക്കുക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴിൽ നിയമത്തെക്കുറിച്ച് തൊഴിലാളികൾക്കു മനസ്സിലാകുന്ന ഭാഷയിൽ ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന മറ്റു നിർദേശങ്ങൾ.
തൊഴിലാളിക്കു സുരക്ഷിതവും അനുയോജ്യവുമായ തൊഴിൽ അന്തരീക്ഷവും അനുബന്ധ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കണം. തൊഴിലാളിയുടെ ചികിത്സാ ചെലവുകൾ വഹിക്കേണ്ടത് കമ്പനി ഉടമയാണ്. ഇൻഷുറൻസ് പ്രീമിയവും തൊഴിലുടമ അടയ്ക്കണം. 
തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ തൊഴിലാളിയെ അനുവദിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്. ജോലി അവസാനിപ്പിച്ചാലും 2 വർഷംവരെ രേഖകൾ സൂക്ഷിക്കണം. ജോലി മതിയാക്കിയ തൊഴിലാളിയെ രാജ്യം വിടാൻ നിർബന്ധിക്കരുത്. വേറെ ജോലിയിലേക്കു മാറാൻ ആഗ്രഹമുള്ളവരെ തടയാൻ പാടില്ല. തൊഴിലാളിയുടെ ശമ്പളവും ആനുകൂല്യങ്ങളും മുഴുവനായി നൽകണമെന്നും നിർദേശമുണ്ട്.
തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് സൗജന്യമായി നൽകണം. അതിൽ ജോലിയുടെ സ്വഭാവം, ജോലിക്ക് ചേർന്നതും അവസാനിപ്പിച്ചതുമായ തീയതികൾ, മൊത്തം കാലയളവ്, വഹിച്ച പദവി, ലഭിച്ച അവസാന വേതനം, തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കണം. തൊഴിലാളിയുടെ പ്രശസ്തിയെ ദോഷകരമായി ബാധിക്കുന്നതോ അവരുടെ തൊഴിലവസരങ്ങൾ കുറയ്ക്കുന്നതോ ആയതൊന്നും തൊഴിൽ പരിചയ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താൻ പാടില്ല. ജോലി മതിയാക്കുന്ന തൊഴിലാളി സ്വന്തം നാട്ടിലേക്കു തിരിച്ചുപോകുകയാണെങ്കിൽ  ആനുകൂല്യങ്ങൾക്കൊപ്പം വിമാനയാത്രാ ടിക്കറ്റും നൽകണം. വിവരങ്ങൾക്ക് 600 590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ ബന്ധപ്പെടാവുന്നതാണ്.

Also read:  തമിഴ്‌നാട്ടില്‍ നടി ഖുശ്ബു പിന്നില്‍; ഡി.എം.കെ 113 സീറ്റില്‍ ലീഡ്

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES