യുഎഇയിൽ 84 ലക്ഷം കടന്ന് തൊഴിൽ നഷ്ട ഇൻഷൂറൻസ് റജിസ്ട്രേഷൻ

new-insurance-scheme-in-saudi (1)

ദുബായ് : തൊഴിൽ നഷ്ടമാകുമ്പോൾ ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതിയിൽ ഇതുവരെ 84.4 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു തൊഴിൽ നഷ്ടമാകുമ്പോൾ സാമ്പത്തിക പരിരക്ഷ ലഭിക്കുന്ന പദ്ധതിയിൽ ഭാഗമാകാകാത്തവർ എത്രയും വേഗം റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നു മാനവ വിഭവ തൊഴിൽ മന്ത്രാലയ നിർദേശിച്ചു.
ഇൻഷൂറൻസ് പദ്ധതി നിലവിൽ വന്ന 2023 ജനുവരി മുതൽ ഇതുവരെ റജിസ്റ്റർ ചെയ്തവരുടെ എണ്ണമാണ് 84.4 ലക്ഷം. തൊഴിലുടമകൾ, സംരംഭകൾ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറിൽ ജോലി ചെയ്യുന്നവർ,18 വയസ്സ് തികയാത്ത ജോലിക്കാർ, വിരമിച്ച ശേഷം ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ല.
ഇൻഷൂറൻസിൽ റജിസ്റ്റർ ചെയ്യേണ്ടത് തൊഴിലാളിയുടെ ബാധ്യതയാണ്. സ്വമേധയാ തൊഴിലാളി റജിസ്റ്റർ ചെയ്തില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തും. www.iloe.ae വെബ്സൈറ്റ് വഴിയാണ് പദ്ധതിയിൽ അംഗമാകേണ്ടത്. പ്രതിമാസം 5 ദിർഹമോ വർഷത്തിൽ 60 ദിർഹമോ നൽകി പദ്ധതിയിൽ ചേരുന്നവർക്ക് പതിനായിരം ദിർഹമായിരിക്കും നഷ്ടപരിഹാരം. ഇവരുടെ അടിസ്ഥാന വേതനം 16,000 ദിർഹമിൽ കുറവായിരിക്കണമെന്നാണ് വ്യവസ്ഥ.ഇതിനു മുകളിൽ വേതനം വാങ്ങുന്നവർ മാസം 10 ദിർഹമോ പ്രതിവർഷം 120 ദിർഹമോ നൽകുന്ന പാക്കേജിലാണ് ഉൾപ്പെടുക. ഇവർക്ക് ലഭിക്കുന്ന നഷ്ട പരിഹാരത്തുക 20,000 ദിർഹം ആയിരിക്കും. ചുരുങ്ങിയത് ഒരു വർഷമെങ്കിലും പദ്ധതിയുടെ ഭാഗമാകുന്നവർക്കാണ് ഇൻഷുറൻസ് ലഭിക്കുക. പണമായിട്ടായിരിക്കും തുക നൽകുക. 
രാജ്യം വിടുകയോ പുതിയ തൊഴിലിലേക്ക് മാറുകയോ ചെയ്താൽ നഷ്ടപരിഹാരത്തിന് അർഹത നഷ്ടപ്പെടും. ജോലി രാജിവയ്ക്കുകയോ പൊതുമര്യാദകൾക്ക് വിരുദ്ധമായ കാരണങ്ങളാൽ തൊഴിലിൽ നിന്ന് നീക്കുകയോ ചെയ്താലും ആനുകൂല്യം ലഭിക്കില്ല. അപേക്ഷിച്ച ദിവസം മുതൽ രണ്ടാഴ്ചയ്ക്കുള്ളിലാണ് തുക ലഭിക്കുക.
12 മാസമെങ്കിലും തുക കൃത്യമായി അടയ്ക്കണമെന്നതും വ്യവസ്ഥയുണ്ട്. തൊഴിൽ നഷ്ട ഇൻഷുറൻസുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് പിഴ ലഭിച്ചാൽ അതു ഗഡുക്കളായും അടയ്ക്കാൻ മന്ത്രാലയം അവസരം നൽകുന്നുണ്ട്.ലഭിച്ച പിഴയൊഴിവാക്കാനുള്ള തൊഴിലാളികളുടെ അപേക്ഷകളും മന്ത്രാലയം സ്വീകരിക്കും. ഇതിനു സഹായകമാകുന്ന രേഖകൾ കൂടെ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. അപേക്ഷ ലഭിച്ച തീയതി മുതൽ 15 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ അപേക്ഷകനെ വിവരം അറിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Also read:  സെന്‍ട്രല്‍ വിസ്ത നിര്‍മാണം തുടരാം ; തടസ ഹര്‍ജി തളളി, ഹര്‍ജിക്കാര്‍ക്ക് ലക്ഷം രൂപ പിഴ

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES