യു കെ റിക്രൂട്ട്‌മെന്റ് ; ചില വസ്തുതകള്‍

kerala speaker P Sreeramakrishnan

നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടര്‍ന്ന് പ്രതിവര്‍ ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാ പത്രത്തിന്റെ നേട്ടം തന്നെയാണ്. ആ ദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര മേഖലകളില്‍ നിന്നുള്ള 3000 ത്തോളം ഉദ്യോഗാര്‍ത്ഥിക ള്‍ക്ക് പുതിയ കരാര്‍ പ്രകാരം യു. കെ യിലേയ്ക്ക് തൊഴില്‍ സാധ്യത തെളിയും.

പി. ശ്രീരാമകൃഷ്ണന്‍

കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യ മാക്കുന്ന ധാരണാപത്രം കഴിഞ്ഞ ദിവസം ലണ്ടനില്‍ ഒപ്പുവെച്ചിരുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുളള നോര്‍ക്ക റൂ ട്ട്സും, യുണൈറ്റഡ് കിംങ്ഡമി ല്‍ (യു.കെ) എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റ ഡ് കെയര്‍ പാര്‍ ട്ട്ണര്‍ ഷിപ്പു കളില്‍ (ICP) ഒന്നായ Humber and North Yorkshire Health & Care Partnership, നോര്‍ ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെ യ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പു വെച്ചത്. ഇന്ത്യയിലെ റിക്രൂട്ട്മെന്റ് നടപടികള്‍ ക്ക് പിന്തുണ നല്‍കുന്നത് Humber and North Yorkshire Health & Care Partnershipലെ പ്രധാന അംഗമായ നാവിഗോ എന്ന സ്ഥാപനമാണ്. ഇക്കാര്യത്തില്‍ തെറ്റി ദ്ധാരണപരത്തുന്നതും, നോര്‍ക്ക റൂട്ട്സിനും മുഖ്യമ ന്ത്രി ഉള്‍പ്പെടെയുളള വ്യക്തികള്‍ക്കും അപകീര്‍ത്തി കരവുമായ ചില പ്രതികരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. കേന്ദ്രാനുമതി ഇല്ലാതെ, സ്വകാര്യസ്ഥാപനവുമായാ ണ് നോര്‍ക്ക ധാരണപത്രം ഒപ്പിട്ടതെന്നും, ആരോഗ്യപ്ര വര്‍ത്തകര്‍ക്ക് യുകെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം നടത്താന്‍ നിലവില്‍ സാഹചര്യം ഉണ്ടെന്നിരിക്കേ, പ്ര സ്തുത ധാരണാപത്രത്തിന് പുതുമയില്ല എന്ന തായിരുന്നു പ്രധാന വിമര്‍ശനം.

വസ്തുതകള്‍
പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും, പുനരധിവാസത്തിനുമായി പ്രവര്‍ത്തിച്ചു വരു ന്ന കേരള സര്‍ക്കാറിന്റെ ഫീല്‍ഡ് ഏജന്‍സിയാണ് നോര്‍ക്ക റൂട്ട്സ്. എമിഗ്രേഷന്‍ ആക്റ്റ് 1983 പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ് അനുവദിച്ച രാജ്യാന്തര റി ക്രൂട്ട്മെന്റ് ലൈസന്‍സുളള ഏജന്‍ സി കൂടിയാണ് നോര്‍ക്ക റൂട്ട്സ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ

നോര്‍ക്ക റൂട്ട്സിന് ഇതുവഴി കമ്പനികളുമായോ, സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുമായോ നിയമപരമാ യ റിക്രൂട്ട്‌മെന്റ് കരാറുകളില്‍ ഏര്‍പ്പെടാനാകും. എന്നാല്‍ ഇരു രാജ്യങ്ങളിലേയും സര്‍ക്കാര്‍ ഏജന്‍സി കള്‍ ഉള്‍പ്പെടുന്ന റിക്രൂട്ട്മെന്റ് കരാര്‍ ആയതിനാല്‍ ഈ വിഷയത്തി ല്‍ കരട് ധാരണാപത്രം കേന്ദ്ര വിദേ ശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി സമര്‍പ്പിക്കുകയും, കഴിഞ്ഞ 03-10-2022 ല്‍ ത ന്നെ ക്ലിയറന്‍സ് ലഭിക്കുകയും ചെയ്തു.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയും പാലിച്ചുമാണ് നോര്‍ക്ക റൂ ട്ടസ് ധാരണപത്രം അന്തിമമാക്കിയിട്ടുളളത്.യു.കെയില്‍ 2022 ലെ ഹെല്‍ത്ത് ആന്റ് കെയര്‍ ആക്റ്റ് പ്രകാ രം നിലവില്‍ വന്ന സ്റ്റാറ്റിയൂട്ടറി സംവിധാനമാണ് ഇന്റഗ്രറ്റഡ് കെയര്‍ സിസ്റ്റം (ICS).പ്രസ്തുത നിയമ പ്രകാരം യു.കെയെ NHS സേവനങ്ങള്‍ക്കായി 42 മേഖലകളായി (ICS അഥവാ ഇന്റഗ്രറ്റഡ് കെയര്‍ സിസ്റ്റം) തിരിച്ചി ട്ടുണ്ട്. ഓരോ മേഖലയുടെയും ചുമതല അതാത് ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകള്‍ ക്കാണ് (ICB). ഓരോ ICB യുടെയും നേതൃത്വത്തില്‍ യു.കെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന തിന് 42 മേഖലാ പാര്‍ട്ട്ണര്‍ഷിപ്പുകളാണു ളളത് (ICP). പ്രസ്തുത ICS ഏരിയയിലെ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡും ഏരിയയില്‍ വരുന്ന എല്ലാ ഉയര്‍ന്ന തലത്തിലുള്ള പ്രാദേശിക സമിതികളും പ്രാദേശിക ഭര ണകൂടവും ആശുപത്രികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യകേന്ദ്രങ്ങളും തമ്മില്‍ സംയുക്തമായി രൂപീകരിച്ച ഒരു നിയമാനുസൃത സമിതി( Statutory Body) യാണ് ഇന്റഗ്രേ റ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പ്. ഇതില്‍ Hum ber and North Yorkshire മേഖലയിലെ പാര്‍ട്ട്ണര്‍ഷിപ്പ് സംവിധാനമാണ് Humber and North Yorkshire He alth & Care Partnership.ആയതിനാല്‍ ഇത് പൂര്‍ണ്ണമായും ഒരു സര്‍ക്കാര്‍ സംവിധാനമാണ്.

ലോക കേരള സഭയുടെ യൂറോപ്പ്,യു.കെ മേഖലാ സമ്മേളനം ഒക്ടോബര്‍ 9ന് ലണ്ടനില്‍ ചേരാനിരുന്ന തി നാലാണ് പ്രസ്തുത ധാരണാപത്രം അതേ വേദിയില്‍ തന്നെ കൈ മാറാന്‍ നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണ റായി വിജയന്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ യു.കെ സര്‍ക്കാറിന്റെ ഹെല്‍ ത്ത് & സോഷ്യല്‍ കെയര്‍ ഡി പ്പാര്‍ട്ട്മെന്റിനെ പ്രതിനിധീകരിച്ച്, ഡേവ് ഹൊവാര്‍ത്ത്,(ഡെപ്യൂട്ടി ഹെഡ്, ഇ ന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ റിക്രൂട്ട്മെന്റ് ടാസ്‌ക് ഫോഴ്‌സ്) പ ങ്കെടു ത്തിരുന്നു. ഈ കരാറിന്റെ പുരോഗതിയ്ക്കനുസരിച്ച് യു.കെ യിലെ മറ്റ് 41 കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകള്‍ വഴിയും റിക്രൂ ട്ട്മെന്റിനുളള സാധ്യതയും ഇതു വഴി ഭാവിയില്‍ നോര്‍ ക്ക റൂട്ട്സിന് ലഭിച്ചേയ്ക്കാം.

മാത്രമല്ല നഴ്‌സിങ് ഇതര റിക്രൂട്‌മെന്റ് സാധ്യതകള്‍ക്കും ആരോഗ്യ രംഗത്തുള്ള പരസ്പര സഹകരണത്തി നും ഈ കരാര്‍ വഴിവെയ്ക്കുന്നു.ഇത്രയ്ക്ക് പ്രാധാന്യമുളളതും, സമാനതകളില്ലാത്തതുമായ റിക്രൂട്ട്മെന്റ് സാ ധ്യതകളാണ് ഈ ധാരാണാപത്രം വഴി യാഥാര്‍ത്ഥ്യമായത്. 2022 ജൂലൈ 1ന് നിലവില്‍ വന്ന ICB കളുമായി ഇന്ത്യയില്‍ ആദ്യ മായി റിക്രൂട്ട്മെന്റ് കരാറിലേര്‍പ്പെടുന്നത് കേരളത്തിന്റെ സ്വന്തം നോര്‍ക്കാ റൂട്ട്സ് ആ ണ്. നഴ്സുമാര്‍ക്കു മാത്രമല്ല ആരോഗ്യമേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും മറ്റ് തൊഴില്‍ മേഖലയി ല്‍ ഉള്ളവര്‍ക്കും യു.കെ കുടിയേറ്റം സാധ്യമാക്കുന്ന വ്യവസ്ഥാപരമായ റിക്രൂട്ട്മെന്റ് രീതിയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി ഇതോടെ തുടക്കമാകുന്നത്.

യു.കെ യിലേയ്ക്കുളള നഴ്സിങ്ങ് റിക്രൂട്ട്മെന്റിന് നിലവില്‍ തന്നെ സാധ്യതകളുണ്ട്. നോര്‍ക്ക റൂട്ട്സ് വഴി മാ ത്രമേ യു.കെയിലേയ്ക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റ് സാധ്യമാകൂ എന്നതരത്തില്‍ ഒരു അവകാശവാദവും നോ ര്‍ക്ക റൂട്ട്സ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. നിലവില്‍ യു.കെ യിലേയ്ക്ക് നോര്‍ക്ക റൂട്ട് വഴി അല്ലാതെയും നഴ്സി ങ്ങ് റിക്രൂട്ട്മെന്റ് സാധ്യമാണ്. അതിനുളള അവസരങ്ങള്‍ യു.കെയിലെ ആരോഗ്യമേഖലയില്‍ നിലവി ലുണ്ട്.

എന്നാല്‍, ഇപ്പോള്‍ ഒപ്പുവച്ച കരാര്‍ പ്രകാരം നഴ്സിങ്ങ് പ്രൊഫഷണലുകള്‍ക്ക് മാത്രമല്ല ആരോഗ്യ,ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും ഇതര രംഗത്തുള്ളവര്‍ ക്കും യു.കെ കുടിയേറ്റം സാധ്യമാകുന്നു. മാത്രമല്ല, ഇന്റര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് ഭാഷാപരിചയം വ്യക്തമാക്കുന്ന OET/IELTS എന്നിവ ഇല്ലാതെ തന്നെ ഉപാധികളോടെ, ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നതിനും നോര്‍ക്ക റൂട്ട്സ് വഴി അവസര മുണ്ട്. ഓഫര്‍ ലെറ്റര്‍ ലഭിച്ചശേഷം പ്രസ്തുത യോഗ്യത നേടിയാല്‍ മതിയാകും. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ നോര്‍ക്ക പൂതുതായി ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാഗ്വേജ് മുന്‍ കൈയെടുക്കും. സാമ്പ ത്തിക പിന്നാക്കാവസ്ഥയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ പരിഗണനയും ലഭ്യമാക്കും.

ബി.എസ്‌സി നഴ്‌സിങ്ങ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് OET/ IELT S ല്‍ മതിയായ സ്‌കോര്‍ ഇല്ലെങ്കില്‍പ്പോ ലും യു.കെയില്‍ സീനി യര്‍ കെയറര്‍ തസ്തികയില്‍ ജോലി ലഭിക്കാന്‍ നിലവില്‍ തന്നെ അവസരമുണ്ട്. ഈ അവസരം ചൂഷണം ചെയ്ത് ലക്ഷങ്ങളാണ് അനധികൃത ഏജന്റുമാര്‍ ഈടാക്കി വരുന്നത്. ഈ പ്രവണതയ്ക്ക് തടയിടാന്‍ കൂടിയാണ് നോര്‍ക്ക ശ്രമിക്കുന്നത്. സാധാരണക്കാ രായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചൂഷണ ത്തില്‍ നിന്നും ഒരു പരിധി വരെ മോചിതരാകാന്‍ പുതിയ കരാറിലൂടെ കഴിയും.PLAB  (പ്രൊഫഷണല്‍ ആന്റ് ലിംഗ്വിസ്റ്റിക്ക് അസ്സ സ്സ്മെന്റ് ബോര്‍ഡ്) ടെസ്റ്റ് പാസ്സായ ഡോക്ടര്‍മാര്‍ക്കു മാത്രമേ സാധാരണയായി യു.കെ യിലേയ്ക്ക് തൊഴില്‍ വീസ ലഭിക്കുകയുളളൂ. എന്നാല്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് PLAB പാസ്സാ കാതെ തന്നെ സ്പോണ്‍സഷി പ്പിലൂടെ യു.കെയിലേയ്ക്ക് പോകുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും അവ സരമുണ്ട്. സ്പോണ്‍സര്‍ഷിപ്പ് യോഗ്യത ചില പ്രത്യേക ആരോഗ്യ സംവിധാനങ്ങള്‍ക്കു മാത്രമാണ് യു.കെ യില്‍ ഉളളത്. പുതിയ ധാരണാ പത്രത്തിന്റെ ഭാഗമായ നാവിഗോ അടക്കമു ള്ള ധാരാളം സ്ഥാപനങ്ങള്‍ ഈ യോഗ്യത ഉളളവരാണ്. ഇതു വഴി സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് അധിക യോഗ്യത നേടാതെ തന്നെ യു.കെ യിലേയ്ക്ക് പോകാന്‍ കഴിയും.

നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടര്‍ന്ന് പ്രതിവര്‍ ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാപത്രത്തിന്റെ നേട്ടം തന്നെയാണ്. ആ ദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര മേഖലകളില്‍ നിന്നുള്ള 3000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ക്ക് പുതിയ കരാര്‍ പ്രകാരം യു. കെ യിലേയ്ക്ക് തൊഴില്‍ സാധ്യത തെളിയും.

വസ്തുതകള്‍ ഇതായിരിക്കേ ചില കോണുകളില്‍ നിന്നുളള അവാസ്തവവും തെറ്റിദ്ധാരണാജനകവുമായ പ്ര ചാരണങ്ങളില്‍ നിന്നും വ്യക്തികളും, മാധ്യമങ്ങളും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പി.ശ്രീരാമകൃഷ്ണന്‍,
(റസിഡന്റ് വൈസ് ചെയര്‍മാന്‍,
നോര്‍ക്ക റൂട്ട്‌സ്)

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടിവാശിയില്ല ; കോടിയേരി സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയ നേതാവ്

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെ ല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.

Read More »

ഷോക്ക് മാസം തോറും; വൈദ്യുതി നിരക്ക് കമ്പനികള്‍ക്ക് തീരുമാനിക്കാം ; ചട്ടഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ഓരോ മാസവും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാവുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് ഓരോ മാസവും നിരക്ക് കൂട്ടാന്‍ അനുവദിക്കുന്നതാണ് ചട്ടഭേദഗതി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പനികള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാം.

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »