നടിയും മോഡലുമായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സജാദ് അറസ്റ്റില്‍. അത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാളെ നാളെ കോടതിയില്‍ ഹാജരാ ക്കും. ഷഹാനയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സജാദ് അറസ്റ്റി ല്‍. അത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ഷ
ഹാനയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രാസ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരി ച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കബറടക്കം രാത്രി നടക്കും.
ഷഹനയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോ പിച്ചിരുന്നു. സജാദ്ദിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹനയുടെ മാതാവും സഹോദരനും ആ രോപിച്ചത്. കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തി യത്. ഷഹാനയുടെ ശരീരത്തില്‍ ചെറിയ മുറിവുകളു ണ്ടെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റിട്ടു ള്ളതാണോ മുറിവുകള്‍ എന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ ഭര്‍ത്താവ് സജാദ് പൊലീസിനു നല്‍കിയ മൊഴി പുറത്ത്. പണത്തെച്ചൊല്ലി ഷഹാനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നതായി സജാദ് പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് സജാദ് മകളെ നിരന്തരം പീ ഡിപ്പിച്ചിരുന്നതായി അമ്മ ഉമൈബ പറഞ്ഞിരുന്നു. ഫോണ്‍ വിളിച്ച് സജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കി ടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടേ അങ്ങോട്ട് അയക്കൂ എന്ന് സജാദ് പറഞ്ഞുവെന്നും ഉ മൈബ പറഞ്ഞു.
കാസര്‍കോട് സ്വദേശിനിയാണ് ഷഹന. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് നേരത്തെ കസ്റ്റ ഡിയില്‍ എടുത്തിരുന്നു. ഷഹനയെ സജാദ് കൊലപ്പെടുത്തിയതാ ണെന്ന് ബന്ധുക്കള്‍ ആരോപിച്ചതിന് പിന്നാലെയാണ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. പൊലീസ് പരിശോധനയി ല്‍ സജാദിന്റെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. താന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് സജ്ജാദ് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
അഭിനയിച്ച ശേഷം ഷഹാനയ്ക്ക് ലഭിക്കുന്ന പണം ഏതു ബാങ്കില്‍ നിക്ഷേപിക്കണം എന്നതിനെ ചൊല്ലി ദിവസവും തര്‍ക്കമുണ്ടായിരുന്നു. തന്റെ ലഹരി ഉപയോഗത്തില്‍ ഷഹനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നുവെ ന്നും സജാദ് പൊലീസിനോട് പറഞ്ഞു.











