മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അപ ര്‍ണ ഗൗരിക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ നിയമസഭയി ല്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം. ലഹരി ഉപയോഗത്തിന് സസ്പെ ന്‍ഡ് ചെയ്തത് എസ്എഫ്‌ഐ നേതാവിനെയാണ് എന്ന് വി.ഡി സതീശന്‍ പറഞ്ഞ തോടെയാണ് സഭയില്‍ ബഹളം രൂക്ഷമായത്
തിരുവനന്തപുരം:മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അപ ര്‍ണ ഗൗരിക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളി ല്‍ നിയമസഭയില്‍ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം. ലഹരി ഉപയോഗത്തിന് സസ്പെന്‍ഡ് ചെയ്തത് എസ്എഫ്‌ഐ നേതാവി നെയാണ് എന്ന് വി.ഡി സതീശന്‍ പറഞ്ഞതോടെയാണ് സഭയില്‍ ബഹളം രൂക്ഷമായത്.
പെണ്‍കുട്ടിയ അക്രമിച്ച കേസുകളിലെ പ്രതികള്‍ തന്നെയാണ് എം.എസ്.എഫ് കൊടിമരം തകര്‍ത്ത കേസിലേയും പ്രതികള്‍. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിഷ്ണുവെ ന്നും കൊച്ചിയില്‍ ലഹരിക്കെതിരായി ഡി.വൈ.എഫ്.ഐ ഫുട്ബോള്‍ ടൂര്‍ണമെന്റ് സ്പോണ്‍സര്‍ ചെയ്ത യാള്‍ ലഹരി കേസില്‍ ജയിലി ലാണെന്നും സതീശന്‍ പറഞ്ഞു.
പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സതീശന്‍ തയ്യാറാകാതിരു ന്നതോടെയാണ് വിഷയം രൂക്ഷമായത്.തന്റെ പ്രസംഗം പൂര്‍ത്തിയാ കാതെ മന്ത്രിമാര്‍ സംസാരിക്കരുതെ ന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ഇതിനെ എതിര്‍ത്തു. ആള്‍ക്കൂട്ടം ഉണ്ടാക്കി ബഹളം വെച്ച് സംസാരി ക്കാതിരിപ്പി ക്കാനാണ് ഭരണപക്ഷ ശ്രമമെന്നും വി.ഡി സതീശന്‍ പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ, ഇ തൊരു പ്രധാനപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും സഭ ഇങ്ങനെ മുന്നോട്ട് പോ കാനാകില്ലെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും വാക്പോര് മുറുകിയതോടെ സഭ ഇന്നത്തേക്ക് പിരിയുക യാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.