അഫ്രക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്കും അപ്പുറുമുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നല്‍കുമെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
തൃശൂര്‍: അപൂര്‍വ രോഗം(സ്പൈനല്‍ മസ്‌കുലാര്‍ അട്രോസിറ്റി-എസ്എംഎ) ബാധിച്ച കണ്ണൂര്‍ മാട്ടൂ ലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിനായി സുമനസ്സുകള്‍ സംഭാവനയായി നല്‍കിയത് 46.78 കോ ടി. പതിനെട്ട് കോടി രൂപയായിരുന്നു മുഹമ്മദിന്റെ മരുന്നിനായി വേണ്ടിയിരുന്നത്. ബാക്കി തുക സ മാന രോഗമുള്ള കുട്ടികള്‍ക്ക് നല്‍കുമെന്ന് ചികിത്സാ സമിതി അറിയിച്ചു. അപൂര്‍വ രോഗത്തിനു ള്ള 18 കോടിയുടെ മരുന്ന് അടുത്ത ആഴ്ച്ച എത്തും.
കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനായ റഫീഖിനാണ് അപൂര്‍വ രോഗം ബാധിച്ചത്. ഈ അപൂര്‍വ്വരോഗത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. ദമ്പതികളുടെ മൂത്തമകള്‍ അഫ്ര യും ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ട ത്തിലായിരുന്നു റഫീഖ്. എന്നാല്‍ മുഴുവന്‍ സമ്പാദ്യവും വിറ്റൊഴിഞ്ഞാലും 18 കോടിയുടെ നൂറി ലൊന്ന് പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നു.
അഫ്രക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്കും അപ്പുറുമുള്ള തുക സമാന അസുഖമുള്ള കുട്ടികളു ടെ ചികിത്സക്കായി നല്‍കുമെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരു മാ യി ആലോചിച്ചതിന് ശേഷമായിരിക്കും തുക വിനിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.











