വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ മുസ്‌ലിം ലീഗി നെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.നിങ്ങള്‍ ഇത്തരം വിതണ്ട വാദവുമായി മുന്നോട്ടുവ ന്നെന്നു പറഞ്ഞ് ഞങ്ങളുടെ നിലപാടില്‍ നിന്ന് മാറുമെന്ന് ആരും കരുതണ്ടേന്ന് പിണറായി
കണ്ണൂര്‍: വഖഫ് നിയമന വിവാദത്തില്‍ മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ?. മുസ്ലിം ലീഗ് മതസംഘടനയാണോ രാഷ്ട്രീയപാര്‍ട്ടിയാ ണോ എന്ന് വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ ബോധ്യം ആര് പരിഗ ണിക്കുന്നു, ലീഗിന് എന്താണോ ചെയ്യാന്‍ ഉള്ളത് അതു ചെയ്തു കാണിക്ക്, ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമ ല്ല. നിങ്ങള്‍ ഇത്തരം വിതണ്ട വാദവുമായി മുന്നോട്ടുവന്നെന്നു പറഞ്ഞ് ഞങ്ങളുടെ നിലപാടില്‍ നിന്ന് മാ റുമെന്ന് ആരും കരുതണ്ട.ലീഗ് ഏതെങ്കിലും വിഭാഗത്തിന്റെ അട്ടിപ്പേര്‍ അവകാശം ഏറ്റെടുക്കേണ്ടതി ല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേനം ഉദ്ഘാടനം ചെയ്യുന്നതിനിടെ യായിരുന്നു പിണറായി വിജയന്‍ മുസ്‌ലിം ലീഗിനെ രൂക്ഷമായി വി മര്‍ശിച്ചത്. വഖഫ് നിയമനം പിഎസ് സിക്ക് വിടണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമൊന്നുമില്ല. വഖഫ് ബോര്‍ഡിലെ പിഎസ്സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. അതിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞു.നിയമസഭയില്‍ ചര്‍ച്ച നട ന്നു. ആ ഘട്ടത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് മു സ്ലീം ലീ ഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ യെന്ന് ലീഗുകാര്‍ തന്നെ തീരുമാനിക്കണം. മതസംഘ ടനകള്‍ക്ക് എല്ലാം മനസിലായി. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്നം. ലീഗുകാര്‍ക്ക് മാത്രമാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജിഫ്രി തങ്ങളോടും കാന്തപുരത്തോടും ചര്‍ച്ച നടത്തി. അവര്‍ക്ക് കാര്യം മനസ്സിലായി. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പിടിവാശിയും ഇല്ല. ഇപ്പോള്‍ എന്തായാലും നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല. എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട്‌പോകൂ- മുഖ്യമന്ത്രി വ്യക്തമാക്കി.











