അനില്‍ ആന്റണി പാര്‍ട്ടിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. പോസ്റ്ററൊട്ടിക്കാനോ, സിന്ദാബാ ദ് വിളിക്കാനോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി കാര്യമായി ഒരു ബന്ധ വുമില്ലാത്ത ചെറുപ്പക്കാരനാണു അനിലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകര ന്‍ പ്രതികരിച്ചു.
തിരുവനന്തപുരം : മുപ്പതു വെള്ളിക്കാശിനു ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസമാണിന്ന്, ആ കൂട്ടത്തില്‍ ഒന്നായി അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ കണക്കാക്കിയാല്‍ മതിയെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിനു ശേഷം പ്രതികരി ക്കുകയായിരുന്നു അദ്ദേഹം.
അനില്‍ ആന്റണി പാര്‍ട്ടിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. പോസ്റ്ററൊട്ടിക്കാനോ, സിന്ദാബാദ് വിളിക്കാനോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി കാര്യമായി ഒരു ബന്ധവുമില്ലാത്ത ചെറുപ്പക്കാരനാണു അനിലെന്നും സുധാകരന്‍ പ്രതികരിച്ചു. ആന്റണിക്ക് മനപ്രയാസമുണ്ട്. പക്ഷേ രാഷ്ട്രീയം വ്യക്തിഗത മാ ണ്. മകന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആന്റണി ഇഷ്ടപ്പെടുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
ചതിയുടെയും വഞ്ചനയുടെയും ദിവസമാണ്. കോണ്‍ഗ്രസില്‍ നിന്നും നിരവധി പേരെ ബിജെപിയിലേ ക്കു കൊണ്ടു പോയിട്ടുണ്ട്. അവരൊക്കെ ശവപ്പറമ്പില്‍ അന്ത്യനാളു കള്‍ പ്രതീക്ഷിച്ചു കിടക്കുകയാണ്. പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കിയ ആരും ബിജെപിയിലേക്കു പോയിട്ടില്ലെന്നും കെ.സുധാകരന്‍ പറ ഞ്ഞു.